Boxoffice

മൂന്ന് ദിവസം കൊണ്ട് 100 കോടി പിന്നിട്ട് 'മാസ്റ്റര്‍', തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 55 കോടി

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കോടികൾ വാരിക്കൂട്ടി വിജയ് ചിത്രം മാസ്റ്റർ. ആകെ കളക്ഷൻ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. അതിൽ 55 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമുളള കളക്ഷൻ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോക്ഡൗണിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആദ്യമായെത്തിയ ബി​ഗ് ബജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തമിഴ്നാട്, ആന്ധ്രപ്രദേശ്/നിസാം, കർണാടക, കേരള, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു പ്രധാന റിലീസുകൾ.

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് പുറത്തുവിട്ടിരുന്ന കണക്കുകൾ പ്രകാരം തമിഴ്നാട്ടിലെ ആദ്യദിനത്തിലെ കളക്ഷന്‍ 25 കോടിയോളം ആയിരുന്നു. ആന്ധ്ര/തെലങ്കാന 10.4 കോടി, കര്‍ണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു ആദ്യദിന കളക്ഷന്‍. ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയിരുന്നു. ഗള്‍ഫില്‍ നിന്ന് ആദ്യ രണ്ട് ദിവസങ്ങളിൽ - 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍ - 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ - 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക - 2.4 ലക്ഷം ഡോളര്‍, യുഎസ്എ - 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

എന്നാൽ നോർത്ത് ഇന്ത്യന്‍ റിലീസിന് മാത്രം പ്രതീക്ഷിച്ച കളക്ഷൻ നേടാൻ കഴിഞ്ഞിട്ടില്ല. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളില്‍ നിന്നൊക്കെ വ്യത്യാസമായി 'വിജയ് ദി മാസ്റ്റര്‍' എന്ന പേരിലായിരുന്നു ഹിന്ദി പതിപ്പ് പുറത്തിറക്കിയത്. ഹിന്ദി പതിപ്പിന്റെ റിലീസിന് വലിയ പ്രാധാന്യവുമായിരുന്നു വിതരണക്കാര്‍ നല്‍കിയിരുന്നത്. എന്നാൽ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.60 കോടി മാത്രമാണ് നോർത്ത് ഇന്ത്യയിൽ നിന്നുളള ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍. ആദ്യ രണ്ട് ദിവസങ്ങളിലെ നഷ്ടം ഒഴിവാക്കണമെങ്കില്‍ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നി​ഗമനം. വാരാന്ത്യ കളക്ഷനിലാണ് ഇപ്പോൾ വിതരണക്കാരുടെ പ്രതീക്ഷ.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT