Boxoffice

100 കോടിയിലേക്ക് പ്രേമലു, അമ്പത് കോടി നേട്ടവും തമിഴ്നാട്ടിൽ റെക്കോർഡുമായി മഞ്ഞുമ്മൽ ബോയ്സ് ; Boxoffice Collection

2024ലെ ആദ്യ 100 കോടി ക്ലബ് മലയാള ചിത്രമാകാൻ പ്രേമലു. 19 ദിവസം കൊണ്ട് 72 കോടി പിന്നിട്ട ചിത്രം തിയറ്ററിൽ പ്രദർശനം പൂര‍്ത്തിയാക്കുമ്പോൾ ആ​ഗോള കളക്ഷനിൽ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ. മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിന് പിന്നാലെ 50 കോടി ക്ലബിലേക്ക് കയറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയു​ഗം 11 ദിവസം കൊണ്ട് 50 കോടി 40 ലക്ഷം കളക്ഷനിൽ പിന്നിട്ടപ്പോൾ മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത് ഏഴാം ദിവസം 50 കോടി കളക്ഷനിൽ പിന്നിട്ടു. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ​ഗ്ലോബൽ കളക്ഷനിൽ 40 കോടി പിന്നിട്ടിരുന്നു.

പ്രേമലു ആണ് ഈ വർഷത്തെ ആദ്യ പകുതിയിലെ പണംവാരിപ്പടമായി മാറിയത്. റിലീസ് ദിനത്തിൽ 90 ലക്ഷം മാത്രം ഓപ്പണിം​ഗ് ​ഗ്രോസ് കളക്ഷൻ ലഭിച്ച ചിത്രം പിന്നീട് ബുക്ക് മൈ ഷോയിലൂടെ മാത്രം പത്ത് ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിൽക്കപ്പെട്ട സിനിമയായി. മാർച്ച് എട്ടിന് എസ്.എസ് രാജമൗലിയുടെ മകനും നിർമാതാവുമായ എസ്.എസ് കാർത്തികേയ പ്രേമലു തെലുങ്ക് പതിപ്പ് തെലുങ്ക് പ്രേക്ഷകരിലെത്തിക്കും.

ഇതോടെ നൂറ് കോടിയിലേക്ക് ചിത്രം പ്രവേശിക്കുമെന്നാണ് ട്രാക്കേഴ്സിന്റെ നി​ഗമനം. കേരളത്തിൽ ഒരു സൂപ്പര‍്സ്റ്റാർ സിനിമയുടെ ഓപ്പണിം​ഗ് കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. ജാനേമൻ എന്ന സൂപ്പർഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മ‍ഞ്ഞുമ്മൽ ബോയ്സ് റിലീസ് ദിവസം 3 കോടി 35 ലക്ഷവും രണ്ടാം ദിവസം 3 കോടി 30 ലക്ഷവും ​ഗ്രോസ് കളക്ഷൻ നേടിയിരുന്നു. നാല് ദിവസം കൊണ്ട് 36 കോടി 11 ലക്ഷമാണ് മഞ്ഞുമ്മൽ ബോയ്സ് ​ഗ്ലോബൽ ​ഗ്രോസ് കളക്ഷനായി നേടിയത്. തമിഴ്നാട്ടിൽ റെക്കോർഡ് ഓപ്പണിം​ഗാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. 3 കോടിക്ക് മുകളിൽ തമിഴ്നാട്ടിൽ നിന്ന് ചിത്രം കളക്ഷനായി നേടിയെന്നാണ് ബോക്സ് ഓഫീസ് ട്രാക്കേഴ്സ് അവകാശപ്പെടുന്നത്.

​​ഗുണ കേവ് പശ്ചാത്തലമായ ചിത്രമെന്ന നിലയിൽ തമിഴ്നാട്ടിലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ട്രെൻഡിം​ഗ് ആണ് മഞ്ഞുമ്മൽ ബോയ്സ്. സംവിധായകൻ ചിദംബരത്തെയും ടീമിനെയും കമല‍്ഹാസൻ നേരിൽ കണ്ട് അഭിനന്ദനമറിയിച്ചതും തുടര‍്ന്നുള്ള ചർച്ചകളും സിനിമയുടെ തമിഴകത്തെ കളക്ഷനിൽ ഉയർച്ചയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

അടച്ചുപൂട്ടി അമേരിക്ക; എന്താണ് ഷട്ട് ഡൗണ്‍? ആരെയൊക്കെ ബാധിക്കും?

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

SCROLL FOR NEXT