Boxoffice

ബാറ്റ്മാനെ മറികടക്കുമോ ജോക്കര്‍? ; ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രം 7000 കോടി പിന്നിട്ടു

THE CUE

ഡി സി കോമിക്‌സ് സൂപ്പര്‍ വില്ലനെ പ്രധാന കഥാപാത്രമാക്കി ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത 'ജോക്കര്‍' തിയ്യേറ്ററുകളില്‍ നേടിയത് ഒരു ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 7163 കോടി രൂപ). ജൊവാക്വിന്‍ ഫീനിക്‌സ് ജോക്കറായെത്തിയ ചിത്രം ബാറ്റ്മാന്‍ കേന്ദ്രകഥാപാത്രമായെത്തിയ സിനിമകളേക്കാള്‍ കളക്ഷന്‍ നേടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസിയുടെ ക്രിസ്റ്റഫര്‍ നൊളാന്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് നൈറ്റ് റൈസസ്,1.1084 ബില്ല്യണ്‍ യുഎസ് ഡോളറും, ദ ഡാര്‍ക്ക് നൈറ്റ് 1.005 ബില്ല്യണ്‍ യുഎസ് ഡോളറുമായിരുന്നു കളക്ഷന്‍ നേടിയത്. 1.15 ബില്യണ്‍ കളക്ഷന്‍ നേടിയ അക്വാമാനാണ് ഏറ്റവും അധികം കളക്ഷന്‍ നേടിയ ഡിസി ചിത്രം.

ആറ് കോടി ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഇത്ര വലിയ വിജയം നേടുമെന്ന് ആരും കരുതിയിരുന്നില്ല, 50 കോടി ഡോളര്‍ മാത്രമായിരിക്കും ചിത്രം നേടുക എന്നായിരുന്നു കണക്കുകൂട്ടലെങ്കിലും അതിനെയെല്ലാം തെറ്റിച്ചായിരുന്നു ചിത്രത്തിന്റെ മുന്നേറ്റം. ഒരു ബില്ല്യണ്‍ കളക്ഷന്‍ നേടുന്ന ആദ്യ ആര്‍ റേറ്റഡ് ചിത്രമാണ് ജോക്കര്‍, ഡിസിയുടെ പ്രധാന എതിരാളികളായ മാര്‍വെലിന്റെ ആര്‍ റേറ്റഡ് ചിത്രങ്ങളായ ഡെഡ്പൂളിനും ഡെഡ്പൂള്‍ 2 വിനും 783 മില്യണ്‍, 785 മില്യണ്‍ എന്നിങ്ങനെയായിരുന്നു കളക്ഷന്‍.

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൊവാക്വിന്‍ ഫീനിക്സ് 'ടിഫ് ട്രിബൂട്ട് ആക്ടര്‍' അവാര്‍ഡിന് അര്‍ഹനാകുകയും ചെയ്തു.ചിത്രം ഫീനിക്സിന് ഇത്തവണത്തെ ഓസ്‌കാര്‍ പ്രവചിക്കുന്നുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT