Boxoffice

സാഹോ അസഹനീയമെന്ന് തരണ്‍ ആദര്‍ശ്, സല്‍മാന്‍-ഷാരൂഖ് ഫ്‌ളോപ്പുകളെ വാഴ്ത്തിയ സ്‌ക്രീന്‍ ഷോട്ടുമായി പ്രഭാസ് ആരാധകരുടെ മറുപടി 

THE CUE

പ്രഭാസ് നായകനായ ബിഗ് ബജറ്റ് ചിത്രം സാഹോ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ബോളിവുഡ് ട്രേഡ് അനലിസ്റ്റും റിവ്യൂവറുമായ തരണ്‍ ആദര്‍ശ് നല്‍കിയ റേറ്റിംഗ് ഒന്നര സ്റ്റാര്‍. സഹോ അസഹനീയമെന്നും വണ്‍ വേര്‍ഡ് റിവ്യൂ എന്ന കാപ്ഷനില്‍ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. വമ്പന്‍ മുടക്കുമുതലും പ്രതിഭയും അവസരവും വേസ്റ്റ് ആക്കിയെന്ന് കൂടി റേറ്റിംഗിനൊപ്പം തരണ്‍ ആദര്‍ശ് ട്വീറ്റില്‍ കുറിച്ചു. സല്‍മാന്‍ ഖാന്റെയും ഷാരൂഖ് ഖാന്റെയും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ മോശം സിനിമകള്‍ക്ക് പോലും തരണ്‍ ആദര്‍ശ് നല്‍കിയ മികച്ച റേറ്റിംഗും റിവ്യൂവും സ്‌ക്രീന്‍ ഷോട്ടാക്കി പ്രഭാസ് ആരാധകര്‍ രംഗത്തെത്തി.

പണം കിട്ടിയില്‍ ഫ്‌ളോപ്പ് സിനിമകള്‍ പോലും തരണ്‍ ആദര്‍ശ് മികച്ചതെന്ന് പറയുമെന്ന കാപ്ഷനിലാണ് ഷാരൂഖ് ഖാന്‍ ചിത്രം ഫാന്‍, സല്‍മാന്‍ ഖാന്‍ ചിത്രം ഭരത് എന്നിവയുടെ റിവ്യൂ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്തത്. നെഗറ്റീവ് റിപ്പോര്‍ട്ടുകളുണ്ടായ സല്‍മാന്‍ ചിത്രം ഭരതിന് നാല് സ്റ്റാര്‍ ആണ് തരണ്‍ ആദര്‍ശ് നല്‍കിയത്. സ്മാഷ് ഹിറ്റ് എന്നും ട്വീറ്റ് ചെയ്തു. ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിന് നാലര സ്റ്റാര്‍. ബോളിവുഡ് ഹംഗാമയില്‍ തരണ്‍ ആദര്‍ശ് എഴുതിയ ഫാന്‍ റിവ്യൂവില്‍ നല്‍കിയത് മൂന്നര സ്റ്റാര്‍.

ബോളിവുഡ് ഇതര സിനിമകളെയും താരങ്ങളെയും തരണ്‍ ആദര്‍ശ് നിരന്തരം ഇകഴ്ത്താറുണ്ടെന്നും വിമര്‍ശനവും ട്വിറ്ററില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT