Boxoffice

25 കോടി ബജറ്റില്‍ മാലിക്,കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് ഫഹദ് 

THE CUE

മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മാലിക് കൊച്ചിയില്‍ തുടങ്ങി. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും എഡിറ്റിംഗും. നിമിഷ സജയന്‍ ആണ് നായിക. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ട്രാന്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് അഭിനയിക്കുന്ന സിനിമയുമാണ് മാലിക്.ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം.

സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ.സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. കൊച്ചിയില്‍ കൂറ്റന്‍ സെറ്റ് ഒരുക്കിയാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുക എന്നറിയുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലി ഗാന രചന നിര്‍വഹിക്കുന്നു. രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാലിക്.

'ലോ ആൻഡ് ഓർഡർ' നാളെ മുതൽ തിയറ്ററുകളിൽ

അഭിനയം തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്ന കോണ്‍ഫിഡന്‍സ് | SRIKANT MURALI INTERVIEW

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ; "ദി തേർഡ് മർഡർ" ഒക്ടോബർ 2ന്

റീൽസ് ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം; രസകരമായ കല്യാണ വൈബിൽ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

SCROLL FOR NEXT