Boxoffice

രാജകുമാരന്‍ 2024ലെത്തുമെന്ന് ധനുഷ്, ശെല്‍വരാഘവന്റെ സ്വപ്‌നസിനിമയായ് ആയിരത്തില്‍ ഒരുവന്‍ ടു

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു തമിഴ് സിനിമാ ലോകം. ഇരുവരും ഒരുമിച്ച പുതുപ്പേട്ടൈയുടെ രണ്ടാം ഭാഗമാകും പ്രഖ്യാപിക്കുന്നതെന്നായിരുന്നു തുടക്കത്തിലെ അഭ്യൂഹം. എന്നാല്‍ ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗമാണ് ശെല്‍വരാഘവന്‍ പ്രഖ്യാപിച്ചത്. കാര്‍ത്തിയെ നായകനാക്കി 2010ല്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടാം ഭാഗം. ആക്ഷന്‍ അഡ്വെഞ്ചര്‍ സ്വഭാവമുള്ള സിനിമക്കായി ഒരു വര്‍ഷത്തോളം പ്രീ പ്രൊഡക്ഷനുണ്ടാകും. 2024ലാണ് റിലീസെന്ന് ധനുഷ് ട്വീറ്റ് ചെയ്തു.

ശെല്‍വരാഘവന്റെ പ്രധാന സിനിമകളിലൊന്നായ ആയിരത്തില്‍ ഒരുവന്‍ ബോക്‌സ് ഓഫീസില്‍ വിജയിച്ചില്ലെങ്കിലും ക്രാഫ്റ്റ് കൊണ്ടും ശൈലി കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്ന എന്നീ സിനിമകള്‍ക്ക് ശേഷം സഹോദരനായ ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് അഭിനയിക്കുന്ന ചിത്രവുമാണ് ആയിരത്തില്‍ ഒരുവന്‍ രണ്ട്.

യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കാര്‍ത്തി അവതരിപ്പിച്ച മുത്തു രക്ഷപ്പെടുത്തിയ ചോളരാജകുമാരനായാണ് രണ്ടാം ഭാഗത്തില്‍ ധനുഷ് എത്തുക. റിമ സെന്‍, ആന്‍ഡ്രിയ ജെര്‍മിയ, പാര്‍ത്ഥിപന്‍, പ്രതാപ് പോത്തന്‍ എന്നിവരായിരുന്നു ആദ്യഭാഗത്തിലെ താരങ്ങള്‍. നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ദ േ്രഗ മാന്‍, മാരി ശെല്‍വരാജ് ചിത്രം കര്‍ണന്‍, ഹിന്ദി പ്രൊജക്ട് അടരംഗി രേ എന്നിവയാണ് ധനുഷിന്റെ വരാനിരിക്കുന്ന സിനിമകള്‍.

Selvaraghavan announces Aayirathil Oruvan 2

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

SCROLL FOR NEXT