വിഷു ബോക്സ് ഓഫീസിൽ കേരളത്തിൽ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ വിവരങ്ങൾ പുറത്ത്. ഏപ്രിൽ 10ന് റിലീസ് ചെയ്ത നസ്ലൻ ചിത്രം ആലപ്പുഴ ജിംഖാനയാണ് കേരളത്തിലെ വിഷു റിലീസ് ചിത്രങ്ങളിൽ കളക്ഷനിൽ ഒന്നാമത്. റിലീസ് ദിവസം 2 കോടി 65 ലക്ഷം ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രം അഞ്ച് ദിവസം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ 30 കോടി പിന്നിട്ടതായി ബോക്സ് ഓഫീസ് അനാലിസിസ് വെബ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 16ന് വൈകിട്ട് വരെ 1 കോടി 98 ലക്ഷമാണ് ആലപ്പുഴ ജിംഖാനയുടെ കേരളത്തിലെ കളക്ഷൻ.
മമ്മൂട്ടി ചിത്രം ബസൂക്കയായിരുന്നു ഓപ്പണിംഗ് കളക്ഷനിൽ ആലപ്പുഴ ജിംഖാനയെക്കാൾ മുന്നിൽ എന്നാൽ ഏപ്രിൽ 15 വരെയുള്ള വേൾഡ് വൈഡ് ഗ്രോസ് പരിഗണിച്ചാൽ 22.25 കോടിയാണ് ചിത്രത്തിന്റെ കളക്ഷനെന്ന് സാക്നിൽകിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.
ഇത് പ്രകാരം ടൊവിനോ തോമസ് നിർമ്മിച്ച് ബേസിൽ ജോസഫ് നായകനായ മരണമാസ് 10.59 കോടിയാണ് നേടിയിരിക്കുന്നത്.
ബസൂക്ക ആറ് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 11.6 കോടി ഗ്രോസ് നേടിയതായി സാക്നിൽക്. റിലീസ് ദിവസം 3.20 കോടിയാണ് ഓപ്പണിംഗ് ഗ്രോസ്. ആലപ്പുഴ ജിംഖാനയുടെ കേരളത്തിലെ ഗ്രോസ് സാക്നിൽക് പ്രകാരം ഇങ്ങനെയാണ്
Day 1 [1st Thursday] ₹ 2.65 Cr -
Day 2 [1st Friday] ₹ 2.8 Cr
Day 3 [1st Saturday] ₹ 3.5 Cr
Day 4 [1st Sunday] ₹ 3.65 Cr
Day 5 [1st Monday] ₹ 3.4 Cr
Day 6 [1st Tuesday] ₹ 2.9 Cr
ബസൂക്കയുടെ കളക്ഷൻ (കടപ്പാട് -www.sacnilk.com)
Day 1 [1st Thursday] ₹ 3.2 Cr -
Day 2 [1st Friday] ₹ 2.1 Cr
Day 3 [1st Saturday] ₹ 2 Cr
Day 4 [1st Sunday] ₹ 1.7 Cr
Day 5 [1st Monday] ₹ 1.43 Cr