Boxoffice

അമ്മാവനും മരുമകനുമായി ദശരഥവര്‍മ്മയും ഭാസ്‌കരവര്‍മ്മയും, അനൂപ് മേനോന്റെ കിംഗ് ഫിഷ് ആന്തം

THE CUE

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് പ്രദര്‍ശനത്തിനൊരുങ്ങവേ പുതിയ ഗാനമെത്തി. കിംഗ് ഫിഷ് ആന്തം സിനിമയില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഭാസ്‌കര വര്‍മ്മ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ്. രഞ്ജിനി ജോസ് ആണ് ഗാനരചനയും സംഗീതവും ആലാപനവും. അനൂപ് മേനോന്‍ തന്നെയാണ് കിംഗ് ഫിഷ് തിരക്കഥയും സംഭാഷണവും

അനൂപ് മേനോന്റെയും രഞ്ജിത്തിന്റെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. നേരത്തെ വി കെ പ്രകാശ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന കിംഗ് ഫിഷ് മറ്റ് സിനിമകളുടെ തിരക്കിനെ തുടര്‍ന്ന് അനൂപ് ഏറ്റെടുക്കുകയായിരുന്നു.

ദശരഥവര്‍മ്മയെന്ന രഞ്ജിത് കഥാപാത്രത്തിന്റെ അനന്തരവനെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. ഇവരുടെ ആത്മബന്ധത്തിലൂന്നിയാണ് സിനിമ. ടെക്‌സാസ് ഫിലിം ഫാക്ടറിയാണ് നിര്‍മ്മാണം. മഹാദേവന്‍ തമ്പിയാണ് ക്യാമറ. സിയാന്‍ ശ്രീകാന്ത് ആണ് എഡിറ്റിംഗ്. ദിവ്യാ പിള്ള, നിരഞ്ജനാ അനൂപ്, ദുര്‍ഗ എന്നിവരും ചിത്രത്തിലുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT