Entertainment

നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹമാണ് ഊര്‍ജ്ജം, എന്നും കടപ്പെട്ടിരിക്കുമെന്ന് ഭാവന, മലയാളത്തിലേക്ക് ഉടനില്ല 

THE CUE

കന്നഡത്തില്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ തീര്‍ക്കണം. മലയാളം ഇപ്പോള്‍ ഒന്നും ആലോചിക്കുന്നില്ല.

96 എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയ 99 എന്ന സിനിമയിലൂടെ കന്നഡ സിനിമാ മേഖലയില്‍ ഇടവേളയ്ക്ക് ശേഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തിയിരിക്കുയാണ് ഭാവന. റോമിയോ എന്ന മെഗാഹിറ്റ് ചിത്രത്തിന് പിന്നാലെ ഗണേഷിനൊപ്പം ഭാവന നായികയാകുന്ന ചിത്രവുമാണ് 99. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായാണ് ഭാവന എത്തിയത്. മെയ് ദിനത്തില്‍ റിലീസ് ചെയ്ത സിനിമയിലെ ഭാവനയുടെ അഭിനയവും മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴിലും കന്നഡയിലും നേരത്തെ തന്നെ പെരെടുത്ത അഭിനേത്രിയാണ് ഭാവന. ആദം ജോണിന് ശേഷം മലയാളം പ്രൊജക്ടുകള്‍ ചെയ്യുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഭാവന പറയുന്നു. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹ ശേഷമാണ് ഭാവന ബാംഗ്ലൂരിലേക്ക് താമസം മാറ്റിയത്.

ടുബി വെരി ഹോണസ്റ്റ്, എനിക്ക് നല്ല പ്രൊജക്ടുകള്‍ വരുന്നുണ്ട് മലയാളത്തില്‍ നിന്ന് . പക്ഷേ ആദം ജോണിന് ശേഷം ഒരു പടവും കമ്മിറ്റ് ചെയ്തില്ല. എന്തായാലും ഇപ്പോള്‍ ഞാന്‍ കന്നഡത്തില്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ തീര്‍ക്കണം. മലയാളം ഇപ്പോള്‍ ഒന്നും ആലോചിക്കുന്നില്ല.
ഭാവന

റേഡിയോ സിറ്റിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന പുതിയ പ്രൊജക്ടുകളെക്കുറിച്ചും മലയാളത്തില്‍ നിന്ന് ലഭിച്ച വലിയ പിന്തുണയെക്കുറിച്ചും സംസാരിച്ചത്.

നേരിട്ട് പോലും കാണാത്ത എത്രയോ പേരില്‍ നിന്ന സ്‌നേഹമറിയിച്ചും പിന്തുണച്ചും ഒരു പാട് മെസ്സേജുകളാണ് വരുന്നത്. ഐ ലവ് യു ഓള്‍ സോ മച്ച്, ഇതാണ് എല്ലാവരോടും പറയാനുള്ളത്. ഒരു പാട് മെസ്സേജുകളും സപ്പോര്‍ട്ടും വരുന്നുണ്ട്. ഉപാധികളില്ലാത്ത സ്‌നേഹമാണ് ലഭിക്കുന്നത്. എല്ലാവര്‍ക്കും മറുപടി അയക്കാന്‍ സമയം കിട്ടുന്നുണ്ടാകില്ല. പക്ഷേ എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കുമെന്നാണ് പറയാനുള്ളത്. കരുത്ത് നേടാനുള്ള ഇന്ധനമാണ് പിന്തുണച്ചുള്ള ഓരോ വാക്കുകളും. ലവ് യു എന്നും സപ്പോര്‍ട്ട് യു എന്നും പറയുന്നത് ചെറിയ ചെറിയ വാക്കുകളാകും, അത് മുന്നോട്ട് പോകാനുള്ള ഇന്ധനമാണ്, ഊര്‍ജമാണ്.

സ്ക്രീനിൽ ചിരിയുത്സവം തീർക്കാൻ "അവറാച്ചൻ ആൻഡ് സൺസ്"; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

SCROLL FOR NEXT