Entertainment

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ അമ്പരപ്പിലെന്ന് ദബാങ് ടു സംവിധായകന്‍, സല്ലുവിന്റെ ബ്രദര്‍ ബിഗ് ബ്രദറില്‍

THE CUE

മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ അമ്പരപ്പിലാണെന്ന് നടനും സംവിധായകനുമായ അര്‍ബാസ് ഖാന്‍. ദബാങ് ടു സംവിധായകനും സല്‍മാന്‍ ഖാന്റെ സഹോദരനുമാണ് അര്‍ബാസ്. മികച്ച സംവിധായകനായ സിദ്ദീഖ് ചിത്രത്തില്‍ മലയാളത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലും ട്വീറ്റിലൂടെ വ്യക്തമാക്കുകയാണ് അര്‍ബാസ് ഖാന്‍. ബിഗ് ബ്രദറിലാണ് സിദ്ദീഖിന്റെ സംവിധാനത്തില്‍ അര്‍ബാസ് മലയാളത്തില്‍ എത്തുന്നത്. ജൂലൈയിലാണ് ചിത്രീകരണം. സിനിമയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അര്‍ബാസ് ഷെയര്‍ ചെയ്തു.

സിദ്ദീഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്,അനൂപ് മേനോന്‍ എന്നിവരും സിനിമയിലുണ്ട്. ജീത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകന്‍. നവാഗതരായ ജിബി ജോജു കൂട്ടുകെട്ടിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാവും സിദ്ദീഖിന്റെ ബിഗ് ബ്രദറില്‍ അഭിനയിക്കുക. വേദാന്തം എന്ന ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് അര്‍ബാസ് ഖാന്‍ ബിഗ് ബ്രദറില്‍ എത്തുന്നത്.

സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ വിതരണ കമ്പനിയായ എസ് ടാക്കീസ് വൈശാഖാ സിനിമാസും ഷമാന്‍ ഇന്റര്‍നാഷനലും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകന്‍. തമിഴ് തെലുങ്ക് താരം റെജിന കസാന്‍ഡ്ര സിനിമയിലെ നായികമാരില്‍ ഒരാളെന്ന് സൂചനയുണ്ട്. എറണാകുളത്തും ബംഗളൂരുവിലുമാണ് ലൊക്കേഷന്‍

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT