amazon prime

നാല് മാസം സൂര്യയുടെ നാല് സിനിമകള്‍, ജയ് ഭീം നവംബറില്‍

ജയ് ഭീം ഉള്‍പ്പെടെ സൂര്യ നിര്‍മ്മിക്കുന്ന നാല് സിനിമകള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍. സൂര്യ നായകനായ 'ജയ് ഭീം' നവംബറില്‍ പ്രേക്ഷകരിലെത്തും. ജ്യോതികയും ശശികുമാറും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഉടന്‍ പിറപ്പ്' എന്ന ചിത്രവും 'ഓ മൈ ഡോഗ്, 'രാമേ ആണ്ടാലും രാവണേ ആണ്ടാലും' എന്നിവയാണ് ആമസോണില്‍ എത്തുന്നത്. സൂര്യയും ജ്യോതികയും നേതൃത്വം നല്‍കുന്ന ടു ഡി എന്റര്‍ടെയിന്‍മെന്റാണ് നാല് സിനിമകളും നിര്‍മ്മിക്കുന്നത്.

ലീഗല്‍ ഡ്രാമ സ്വഭാവമുള്ള ജയ് ഭീമില്‍ പ്രകാശ് രാജ്, റാവു രമേശ്, ലിജോ മോള്‍, രജിഷ വിജയന്‍ മണികണ്ഠന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ഉടന്‍പിറപ്പ് എന്ന സിനിമ ഫാമിലി ഡ്രാമയാണ്. ശശികുമാറിനും ജ്യോതികക്കും ഒപ്പം സമുദ്രക്കനി, കലൈയരശന്‍, അര്‍ണവ് വിജയ് എന്നിവരും ചിത്രത്തിലുണ്ട്.

രാമേ ആണ്ടാലും രാവണേ ആണ്ടാലും സറ്റയര്‍ സ്വഭാവമുള്ള ചിത്രമാണ്. രമ്യ പാണ്ഡ്യന്‍, വാണി ബോജന്‍,വടിവേല്‍ മുരുകന്‍ എന്നിവരാണ് അഭിനേതാക്കള്‍. സൂര്യ നിര്‍മ്മാതാവും നായകനുമായ സുരൈ പോട്ര്, ജ്യോതിക നായികയായ പൊന്‍മകല്‍ വന്താല്‍ എന്നീ സിനിമകള്‍ ഒടിടി റിലീസായി ആമസോണിലൂടെയാണ് പ്രേക്ഷകരിലെത്തിയത്.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT