amazon prime

ഇത് സൂര്യയുടെ തിരിച്ചുവരവ്, 'സൂരറൈ പോട്രി'ന് കയ്യടിച്ച് പ്രേക്ഷകർ

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം. ഇത് സൂര്യയുടെ തിരിച്ചുവരവെന്ന് പ്രേക്ഷകർ. 'സൂരറൈ പോട്ര്' ഒരു പുതിയ അനുഭവമാണെന്നും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. തിയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഒക്ടോബർ 12, രാത്രി 12 മണിയ്ക്ക് ആമസോൺ പ്രൈമിലൂടെ ആയിരുന്നു ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്.

മാധവൻ പ്രധാന വേഷത്തിലെത്തിയ ' ഇരുതി സുട്ര് ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കാര. സംവിധായികയുടെ പ്രയത്നത്തിന്റെ ഫലം ഓരോ രം​ഗങ്ങളിലും പ്രകടമാണ്, ഒപ്പം ജി.വി പ്രകാശിന്റെ പശ്ചാത്തല സം​ഗീതവും ഒരുപോലെ പ്രശംസ അർഹിക്കുന്നതാണെന്നും സംവിധായകനും നിർമ്മാതാവുമായ പാണ്ടിരാജ് ട്വിറ്ററിൽ കുറിച്ചു. സുധയെ ഓർത്ത് അഭിമാനിക്കുന്നു, നടൻ വിഷ്ണു വിശാലിന്റെ ട്വീറ്റിൽ പറയുന്നു. ഉർവ്വശി, അപർണ ബാലമുരളി തുടങ്ങി ചിത്രത്തിലെ മറ്റ് താരങ്ങൾക്കും മികച്ച പ്രതികരണമാണ്.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. ജാക്കി ഷറോഫ്, മോഹൻ ബാബു, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറ. 2ഡി എന്റർടൈൻമെന്റ്‌സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT