StarsUnfolded.co
amazon prime

125 കോടിക്ക് മണിരത്‌നം സിനിമയുടെ ഒടിടി അവകാശം, പൊന്നിയിന്‍ സെല്‍വന്‍ ആമസോണ്‍ പ്രൈമില്‍

മണിരത്‌നം സംവിധാനം ചെയ്യുന്ന ചരിത്രസിനിമ 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗം സ്ട്രീമിംഗ് അവകാശം 125 കോടിക്ക് വിറ്റു. ആമസോണ്‍ പ്രൈം ആണ് റെക്കോര്‍ഡ് തുകയ്ക്ക് പൊന്നിയിന്‍ സെല്‍വന്‍ തിയറ്റര്‍ റിലീസിന് ശേഷമുള്ള സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.

തമിഴ് ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ ചരിത്ര നോവല്‍ പൊന്നിയിന്‍ സെല്‍വന്‍ അതേ പേരില്‍ മണിരത്‌നം സിനിമയാക്കുമ്പോള്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മദ്രാസ് ടാക്കീസും ലൈകയും ചേര്‍ന്നാണ് നിര്‍മ്മാണം. 500 കോടി മുതല്‍മുടക്കിലാണ് രണ്ട് ഭാഗങ്ങളിലായി സിനിമ.

വിക്രം,ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, പ്രഭു, ശരത്കുമാര്‍, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി എന്നിവര്‍ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നു. ഏ.ആര്‍ റഹ്‌മാനാണ് സംഗീതം.

ചിത്രത്തിന്റെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ചിയാന്‍ വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ദേശീയ പുരസ്‌കാരം ജേതാവായ തോട്ടാ ധരണിയാണ് സിനിമയുടെ കലാസംവിധായകന്‍. രവി വര്‍മനാണ് ഛായാഗ്രഹണം. മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കാരനും ചേര്‍ന്നാണ് നിര്‍മ്മാണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT