amazon prime

കർണ്ണൻ ആമസോൺ പ്രൈമിൽ, ധനുഷ് - മാരി സെൽവരാജ് ചിത്രം മെയ് പതിന്നാലിന്

ധനുഷ് മാരി സെൽവരാജ് ചിത്രം കർണ്ണൻ ആമസോൺ പ്രൈമിൽ മെയ് പതിന്നാലിന് റിലീസ് ചെയ്യും. ഏപ്രിൽ 9ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു . തമിഴകത്തെ ജാതിരാഷ്ട്രീയം ചര്‍ച്ച ചെയ്ത പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കർണ്ണൻ. രജിഷാ വിജയനാണ് നായിക. നടന്‍ ലാല്‍ പ്രധാന റോളിലുണ്ട്.

പിക്കാസോ പെയ്ന്റിംഗ് പോലെയാണ് കർണ്ണനെന്ന് നിര്‍മ്മാതാവ് കലൈപുലി എസ് താണു സിനിമയെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നു. വി ക്രിയേഷന്‍സാണ് നിര്‍മ്മാണം. വ്യക്തിയെന്ന നിലയ്ക്കും നടനെന്ന നിലയിലും കര്‍ണന്‍ വിശേഷപ്പെട്ട സിനിമയാണെന്നും ഒരു പാട് കാര്യങ്ങള്‍ പഠിച്ച ചിത്രമായിരുന്നു കര്‍ണനെന്നും ധനുഷ് പറഞ്ഞിരുന്നു. ഈ ചിത്രം ഉറപ്പായും തന്നെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് മാരി ശെല്‍വരാജിനോട് ധനുഷ് പറഞ്ഞത്.

തേനി ഈശ്വര്‍ ക്യാമറയും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. നട്ടി, യോഗി ബാബു, ഗൗരി കിഷന്‍, ലക്ഷ്മി പ്രിയ എന്നിവരും കര്‍ണനിലുണ്ട്. പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ നായക കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. തിരുനെല്‍വേലിയിലാണ് കര്‍ണന്‍ പ്രധാനമായും ചിത്രീകരിച്ചത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT