രഞ്ജി പണിക്കര്‍ മൂവിമാന്‍ ബ്രോഡ്കാസ്റ്റിങ്ങ്‌ 
Entertainment

‘സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് ഞാന്‍’; ‘കസബ’ എടുത്തപ്പോള്‍ കുറച്ച്‌ മകനും പകുത്തെടുത്തുവെന്ന് രഞ്ജി പണിക്കര്‍

THE CUE

കേരള സംസ്ഥാനത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് താനെന്ന് രഞ്ജി പണിക്കര്‍. ജിസ് ജോയ് സംവിധാനം ചെയ്ത ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമയുടെ നൂറാം ദിനാഘോഷ വേളയിലായിരുന്നു വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള രഞ്ജി പണിക്കരുടെ പരാമര്‍ശം.

കേരള സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് ഞാന്‍, കസബ എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം കുറച്ച് മകനും പകുത്തെടുത്തിട്ടുണ്ട്. സ്ത്രീവിരുദ്ധ പാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത് ഓം ശാന്തി ഓശാന പോലെ, വിജയ് സൂപ്പറും പോലെയുള്ള സിനിമകളിലെ നല്ലവരായ അച്ഛന്‍ കഥാപാത്രങ്ങളാണ്.
രഞ്ജി പണിക്കര്‍

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധതയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രഞ്ജി പണിക്കരുടെ പരാമര്‍ശം.

മുന്‍പ് താന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന് രഞ്ജി പണിക്കര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദി കിംഗ് അടക്കമുള്ള തന്റെ സിനിമകളിലെ സംഭാഷണങ്ങളിലെ സ്ത്രീ വിരുദ്ധത വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടപ്പോഴായിരുന്നു ഇനിയൊരിക്കലും താനങ്ങനെ എഴുതില്ല എന്ന് അദ്ദേഹം പറഞ്ഞത്. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പ്രതികരിച്ചതിനായിരുന്നു നടി പാര്‍വതി തിരുവോത്തിന് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT