Entertainment

യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് വരേണ്ട; ഗോള്‍ഡ് നേരവും പ്രേമവും പോലെയല്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍

നേരവും പ്രേമവും പോലെയല്ല തന്റെ മൂന്നാമത്തെ ചിത്രമെന്ന് അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് എന്ന തന്റ മൂന്നാമത്തെ ചിത്രം മറ്റൊരു ടൈപ്പ് സിനിമയാണെന്നും യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആ വഴിക്ക് ആരും വരരുതെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ഗോള്‍ഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി ചിത്രസംയോജനം നടക്കുകയാണെന്നും അല്‍ഫോണ്‍സ്.

അല്‍ഫോണ്‍സ് പറഞ്ഞത്

ഗോള്‍ഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT