Entertainment

ആകാശഗംഗ 2 വില്‍ ഹൊററിനൊപ്പം കോമഡിയുമെന്ന് വിനയന്‍ ; ചിത്രം നാളെ തിയേറ്ററുകളില്‍ 

THE CUE

ആകാശഗംഗ 2, ഹൊററും കോമഡിയും ഒരുമിക്കുന്ന ചിത്രമാണെന്ന് സംവിധായകന്‍ വിനയന്‍. ആദ്യഭാഗത്തിലേത് പോലെ ഹൊററും കോമഡിയും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കുന്ന പരിചരണമാണ് രണ്ടാം ഭാഗത്തിലും സ്വീകരിച്ചതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്‌കരണത്തിലും ചിത്രം പ്രേക്ഷകന് പുത്തന്‍ അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും. സംസ്ഥാനത്തെ 160 തിയേറ്ററുകളിലും ബംഗളൂരുവിലെ 25 സ്‌ക്രീനുകളിലുമാണ് ചിത്രം വെള്ളിയാഴ്ചയെത്തുന്നത്. ജിസിസിയിലും ചെന്നൈ, മുംബൈ,ഡല്‍ഹി എന്നിവിടങ്ങളിലും അടുത്തയാഴ്ചയാണ് റിലീസെന്നും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നത്. ചാലക്കുടി ചങ്ങാതിക്ക് ശേഷം വിനയന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിഷ്ണു വിനയ് ആണ് നായകന്‍. പുതുമുഖം വീണ നായരാണ്‌ നായിക. രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, പ്രവീണ, സാജു കൊടിയന്‍ നസീര്‍ സംക്രാന്തി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍, ആകാശഗംഗയിലെ നായകന്‍ റിയാസും ചിത്രത്തിലുണ്ട്.

ദുര്‍മന്ത്രവാദിനിയായാണ് രമ്യ കൃഷ്ണന്‍ എത്തുന്നത്. ആകാശ് ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണമൊരുക്കുന്നു. ആകാശഗംഗ 2 ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ചിത്രത്തിലെ തീ തുടികളുയരെ എന്ന സിതാര ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT