Entertainment

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി ജ്യോതിക; ആദ്യ ദിനം തന്നെ 1.4 മില്ല്യണ്‍ ഫോളോവേഴ്‌സ്

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ അന്ന് തന്നെ 1.4 മില്ല്യണ്‍ ഫോളോവേഴ്‌സിനെ നേടി നടി ജ്യോതിക.

സ്വാതന്ത്ര്യദിനത്തില്‍ കശ്മീര്‍ യാത്രയില്‍ നിന്നുള്ള ഒരു ചിത്രമാണ് ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

നടന്‍ സൂര്യ, 2ഡി എന്റര്‍ടെയിന്‍മെന്റ്, ബൃദ്ധ ശിവകുമാര്‍, സൂര്യ എന്നിവരെയാണ് ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

മുപ്പത്തിയാറ് വയതനിലെ എന്ന ചിത്രത്തിലൂടൊണ് ജ്യോതിക വലിയൊരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ജ്യോതിക അഭിനയിച്ചിട്ടുണ്ട്.

കാക കാക, ഖുഷി, ചന്ദ്രമുഖി, എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. 1997ല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് ജ്യോതിക സിനിമയിലേക്ക് വരുന്നത്.

നിലവില്‍ നടന്‍ സൂര്യയും ജ്യോതികയുമൊന്നിക്കുന്ന ഉടന്‍ പിറപ്പേയാണ് അടുത്ത ചിത്രം. സൂര്യയും പ്രകാശ് രാജുമൊന്നിക്കുന്ന ജയ് ഭീം, ഓ മൈ ഡോഗ് തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT