Entertainment

മമ്മൂട്ടിക്ക് എഴുപത് വയസ്സോ? എന്നേക്കാള്‍ പ്രായം കുറവാണെന്നാണ് കരുതിയത്; പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നടന്‍ കമല്‍ ഹാസന്‍. മലയാളത്തിലാണ് മമ്മൂട്ടിക്ക് കമല്‍ ഹാസന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിക്ക് എഴുപത് വയസായെന്ന് കരുതിയില്ലെന്നും തന്നേക്കാള്‍ പ്രായം കുറഞ്ഞയാളാണ് എന്നാണ് കരുതിയതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാക്കാലത്തും ഈ യുവത്വവും എനര്‍ജിയും കാത്തു സൂക്ഷിക്കാന്‍ കഴിയട്ടെയെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

'' നമസ്‌കാരം മമ്മൂട്ടി സര്‍, മമ്മൂട്ടി സാറിന് എഴുപത് വയസായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിട്ടില്ല. മമ്മൂട്ടിക്ക് എഴുപത് വയസായി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കാരണം ഞാന്‍ എന്റെ പ്രായമുള്ള ആളാണ് അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളായിരിക്കും മമ്മൂട്ടി എന്നാണ് വിചാരിച്ചിരുന്നത്.

വയസ് കൂടിയാലും ഞാന്‍ വന്നതിന് ശേഷം സിനിമയില്‍ വന്നതുകൊണ്ട് എന്റെ ജൂനിയര്‍ എന്ന് പറയാം. മാത്രവുമല്ല കണ്ണാടിയില്‍ നോക്കിയാലും എന്റെ വയസോ എന്നേക്കാള്‍ കുറവ് വയസോ മാത്രമേ തോന്നുകയുള്ളു. ഈ യുവത്വവും എനര്‍ജിയും കാത്ത് സൂക്ഷിക്കുക. 'ബെസ്റ്റ് വിഷസ് ഫ്രം എ സീനിയര്‍ സിറ്റിസണ്‍ ടു അനതര്‍ സീനിയര്‍ സിറ്റിസണ്‍' കമല്‍ ഹാസന്‍ പറഞ്ഞു.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT