CUE SPECIAL

മലയാളം പഠിപ്പിക്കും ഉത്തര്‍പ്രദേശുകാരി ആര്‍ഷി ടീച്ചര്‍

ബോബി ചെറിയാന്‍ അലക്‌സാണ്ടര്‍

മലയാളം ഹിന്ദിയില്‍ പഠിപ്പിക്കുന്ന ടീച്ചര്‍. എറണാകുളം കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ്.കെ പരിശീലന കേന്ദ്രത്തിലാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആര്‍ഷി ടീച്ചര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആര്‍ഷി ആദ്യമായ് കോതമംഗലം നെല്ലികുഴിയില്‍ വരുന്നത്. അന്ന് നാടുകാണാന്‍ വന്നതാണെങ്കിലും പിന്നീട് അവിടെ കുടുംബത്തോടൊപ്പം താമസമാക്കി. നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ആര്‍ഷിക്ക് മലയാളം വായിക്കാനോ എഴുതാനോ അറിയില്ലായിരുന്നു. എന്നാല്‍ അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്താല്‍ ആര്‍ഷി മലയാളം പഠിക്കാന്‍ തുടങ്ങി. രണ്ടുവര്‍ഷം കൊണ്ടാണ് ആര്‍ഷി മലയാളം പഠിച്ചെടുത്തത്.

കൊവിഡിനുശേഷം ക്ലാസുകള്‍ ഓണ്‍ലൈനായപ്പോള്‍ ഇതര സംസ്ഥാന കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടായത് മനസിലാക്കി എസ്.എസ്.കെ ആര്‍ഷിയെ ബന്ധപ്പെടുകയായിരുന്നു. താന്‍ കടന്നു പോയ അതേ സാഹചര്യത്തിലൂടെയാണ് കുട്ടികളും ഇപ്പോള്‍ പോകുന്നത് എന്ന് മനസിലാക്കിയ ആര്‍ഷി പഠിപ്പിക്കാന്‍ തയ്യാറാകുകയായിരുന്നു.

പ്ലസ്ടു കഴിഞ്ഞ ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ആര്‍ഷി ഇപ്പോള്‍ ഒരു കംപ്യൂട്ടര്‍ കോഴ്‌സ് പഠിക്കുകയാണ്. കൊത്തുപണിക്കാരനാണ് ആര്‍ഷിയുടെ അച്ഛന്‍. ലോക്ക്ഡൗണ്‍ സമയത്ത് സാമ്പത്തികമായി പരുങ്ങലിലായ കുടുംബം ആര്‍ഷിയുടെ ചെറിയ വരുമാനത്തിലാണ് ജീവിക്കുന്നത്.

സാമ്പത്തിക സഹായം ഉണ്ടെങ്കില്‍ പഠനം തുടരണമെന്ന് തന്നെയാണ് ആര്‍ഷിയുടെ ആഗ്രഹം. പന്ത്രണ്ട് വര്‍ഷം മുമ്പ് ഇവിടെ വന്നപ്പോള്‍ താമസിക്കാന്‍ തുടങ്ങിയ അതേ ഒറ്റമുറിയില്‍ തന്നെയാണ് ആര്‍ഷിയും കുടുംബവും ഇപ്പോഴും താമസിക്കുന്നത്. സ്വന്തമായൊരു വീടു പണിയുക എന്നതാണ് ആര്‍ഷിയുടെ ആഗ്രഹം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT