വീൽചെയറിൽ നിവർന്നിരിക്കാൻ കഴിയണമെന്നതായിരുന്നു സിയ മെഹ്റിന്റെ സ്വപ്നം. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് നട്ടെല്ല് വളഞ്ഞു പോയ പെൺകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ സർജറിയിലൂടെ നിവർന്നിരുന്ന കഥ .
കോഴിക്കോട് സ്വദേശിനിയായ 14 വയസ്സുകാരി സിയ മെഹറിൻ വർഷങ്ങളായി അലട്ടുന്ന എസ്എംഎ രോഗം മൂലമുള്ള സ്‌കോളിയോസിസ് കാരണം നിവർന്നിരിക്കാനോ കിടക്കാനോ പോലുമാകാത്ത ദുരിത ജീവിതത്തിലായിരുന്നു. എസ്എംഎ രോഗം കാരണം വലയുന്ന മനുഷ്യരിൽ ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നത് ഇതോടനുബന്ധിച്ചുണ്ടാക്കുന്ന സ്‌കോളിയോസിസാണ്. നട്ടെല്ല് വളയുന്ന അസുഖമാണ് സ്‌കോളിയോസിസ്. ( ziya mehrin sma scoliosis surgery free )