CUE DECODES

എൻഡിടിവിയെ കടത്തിവെട്ടി 8.97 മില്യൺ സബ്സ്ക്രൈബേഴ്‌സുമായി രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ

മിഥുൻ പ്രകാശ്

ഈ വീഡിയോ തയ്യാറാക്കുബോൾ രവീഷ് കുമാറിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്‌സ് 8.97 മില്യൺ. പോസ്റ്റ് ചെയ്ത 470 വീഡിയോയിൽ നിന്നും 83 കോടിക്ക് മുകളിൽ ടോട്ടൽ വ്യൂസ്.

2022 നവംബറിൽ എൻ.ഡി.ടി.വിയുടെ സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ സ്ഥാനം രാജി വെക്കുമ്പോൾ ഏഴു ലക്ഷം സബ്സ്ക്രൈബേഴ്‌സ് മാത്രമായിരുന്നു ഉള്ളത്. അദാനി എൻഡിഡിവിയെ ഏറ്റെടുത്തപ്പോൾ പ്രതിഷേധിച്ചായിരുന്നു രവീഷിന്റെ രാജി. ഇന്ന് ഇന്ത്യയിലെ മുൻ നിര മാധ്യമ സ്ഥാപനങ്ങളെക്കാൾ രവീഷ് കുമാറിന്റെ വാക്കുകൾ കേൾക്കാൻ പ്രേക്ഷകർ കാത്തിരിക്കുന്നു എന്നതാണ് ഈ വളർച്ച സൂചിപ്പിക്കുന്നത് . എൻ.ഡി.ടി.വിയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾ ഒരു ദിവസം ശരാശരി പതിനായിരം പേർ കാണുമ്പോൾ രവീഷിന്റെ ചാനൽ പത്ത് ലക്ഷം പേർ കാണന്നു. 86.6 ലക്ഷം ഇന്ത്യ ടുഡേയുടെ യൂട്യൂബ് ചാനലിനെയും രവീഷ് കുമാർ യൂട്യൂബ് ചാനൽ പിന്തള്ളി. ഒരു മാസത്തിനിടയിൽ മാത്രം ചാനലിന് ഉണ്ടായത് 48 ലക്ഷം പുതിയ സബ്സ്ക്രൈബേഴ്‌സാണ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT