CUE DECODES

സ്വവർഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്

മിഥുൻ പ്രകാശ്

മാരത്തോൺ എന്ന ദീർഘദൂര ഓട്ടത്തിന്റെ ജന്മദേശം ഗ്രീസാണ്‌.തെക്കു കിഴക്കേ യൂറോപ്പിലെ ഈ രാജ്യം ചരിത്രത്തിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്.

ഇന്നിതാ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമായി ഗ്രീസ്. ൽ ലോകത്ത്‌ സ്വവർഗ വിവാഹം നിയമവിധേയം ആക്കുന്ന മുപ്പത്തിയേഴാമത് രാജ്യമാവുകയാണ് ഗ്രീസ്.സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുമതിയും ഇതോടെ ലഭിക്കും.പുതിയ കാലത്ത് അസമത്വം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു.പ്രതിപക്ഷവും തീരുമാനത്തെ അംഗീകരിച്ച് വോട്ട് രേഖപ്പെടുത്തിയതോടെയാണ് ചരിത്രപരമായ മാറ്റത്തിലേക്ക് ഗ്രീസ് ചുവടു വെച്ചത്.എഴുപത്തിയാറിനെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ ഗ്രീസ് പാർലമെന്റ് പാസാക്കിയത്.

ഈ നിമിഷത്തിനായി തങ്ങൾ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സ്വവർഗാനുരാഗികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന സ്റ്റെല്ല ബലിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.പാര്ലമെന്റ് ബില്ല് പാസാക്കിയത് ക്രിസ്ത്യൻ സഭയുടെ കടുത്ത എതിർപ്പുകൾ മറികടന്നാണ് .ബില്ല് പാസാക്കിയതോടെ ഏതൻസിലും തലസ്ഥാനത്തും യാഥാസ്ഥിക വിഭാഗക്കാരും സഭാ അനുകൂലികളും ബൈബിൾ വായിച്ചും നിയമ നിർമ്മാണത്തിന് കൂട്ട്നിന്ന പാർലമെന്റ് അംഗങ്ങളെ സാമൂഹ്യവിരുദ്ധരെന്ന് മുദ്രകുത്തിയും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT