CUE DECODES

'എന്റെ ശരീരം, എന്റെ അവകാശം'; ഗര്‍ഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്

മിഥുൻ പ്രകാശ്

അബോർഷൻ സ്ത്രീകളുടെ ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്.1975-മുതൽ ഫ്രാൻസിൽ അബോർഷൻ നിയമവിധേയമാണ്. എന്നാൽ അബോഷനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഇതുവരെ ഭരണഘടനയില്‍ ഇല്ലായിരുന്നു.

2022ൽ മാത്രം 234,000 അബോഷനുകൾ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ജനങ്ങളില്‍ 89 ശതമാന പേരും ആവശ്യം ഉന്നയിച്ചിരുന്നതായി സർവേകൾ പറയുന്നു. ഇതോടെ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാനായി പാർലമെന്റിലെ ഭൂരിപക്ഷ അം​ഗങ്ങളും വോട്ടുചെയ്തതോടെ ഫ്രാൻസിൽ പുതിയൊരു ചരിത്രം പിറന്നു .

വോട്ടെടുപ്പിനുപിന്നാലെ പാരിസിലെ ഈഫൽ ടവറിനു താഴെ ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങൾ ആഘോഷങ്ങൾ തുടങ്ങി..ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ ഇരുപത്തഞ്ചാമത്തെയും 2008-നു ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്.അബോഷൻ ഭരണഘടനാ അവകാശമാക്കിയ തീരുമാനം, ഫ്രാൻസിന്റെ അഭിമാനം വാനോളം ഉയർത്തുന്നെന്നും ഇത് ആഗോളസന്ദേശം നൽകുന്നതാണെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT