കേരളത്തിന്റെ എല്ലാ മേഖലകളിലും ടൂറിസത്തിന് സാധ്യതയുണ്ട്. റബര്‍ കൃഷി, നെല്‍കൃഷി, കുട്ടനാടന്‍ ജീവിതം, പാലക്കാടന്‍ ജീവിതം എന്നിങ്ങനെ എല്ലാം നമ്മുടെ നാടിന്റെ ടൂറിസം പ്രോഡക്ടുകളാണ്. ടൂറിസം വളര്‍ന്ന പത്ത് സ്ഥലങ്ങളിലെ പൊസിറ്റീവ് വശങ്ങള്‍ മാത്രമെടുത്ത് കേരളത്തില്‍ നടപ്പാക്കാം. നാളെയുടെ സഞ്ചാരം എപ്പിസോഡുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലൂടെ നടക്കുമ്പോള്‍ അവിടത്തെ തണുപ്പും അനുഭവിച്ചെന്നിരിക്കും. തായ്‌ലന്‍ഡിലെ പോലെ ടൂറിസത്തിന് സെക്‌സ് വേണമെന്ന് നിര്‍ബന്ധമില്ല. ടൂറിസം വളര്‍ന്നയിടങ്ങളില്‍ അതൊരു ഘടകമേ ആയിരുന്നില്ല. ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ നാലാം ഭാഗം.