ഒടുവിൽ ഉണ്ണികൃഷ്ണനും ശങ്കരാടിയും ഉൾപ്പടെയുള്ള അഭിനേതാക്കളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. അവർ തങ്ങളുടെ കഥാപാത്രങ്ങൾക്കായി ഏറെ സംഭാവനകൾ നൽകിയിരുന്നു എന്നും അത്തരം സംഭാവനകൾ തിരക്കഥയെ പരിപോഷിപ്പിച്ചിരുന്നു എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അവർ ഇല്ലാതായത് തനിക്കൊരു തീരാ നഷ്ടം തന്നെയാണെന്ന് സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ദ ക്യു എഡിറ്റർ ഇൻ ചീഫും സിഇഒയുമായ മനീഷ് നാരായണന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം
സെറ്റിൽ വന്നാൽ അവർ സീൻ മുഴുവൻ വായിക്കും എന്നിട്ട് ഇവർ തന്നെ പറഞ്ഞു നോക്കും. താനില്ലെങ്കിലും ഡയലോഗുകളെല്ലാം തന്നെ പഠിച്ചു വേണ്ട മാറ്റങ്ങൾ വരുത്തും. അവരുടെ സംഭാവനകൾ കൊണ്ട് ആ സിനിമയെ വിജയിപ്പിക്കുന്നു. പൊന്മുട്ടയിടുന്ന താറാവിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചു ഇന്നസെന്റിന്റെ അപ്പനയുണ്ടായ അനുഭവങ്ങൾ തന്നോട് പറഞ്ഞിരുന്നു. സഹോദരിമാരുടെ വിവാഹാലോചനയുമായി ബന്ധപെട്ടുള്ള അന്വേഷണങ്ങൾ നടത്തി വീട്ടിലേക്ക് വരുന്ന തന്റെ അപ്പൻ അവിടെയുള്ള പ്രധാന കാര്യങ്ങൾ മാത്രം അമ്മയോട് പറഞ്ഞിരുന്നില്ല. ആ സമയത്ത് സംസാരിക്കുന്നതിനിടെ അപ്പൻ മുഖം തുടയ്ക്കുകയും വസ്ത്രം മാറുകയും ചെയ്യും. എന്നാൽ അത് സിനിമയിൽ ഉൾക്കൊള്ളിക്കാമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഇങ്ങനെയുള്ള ലൊക്കേഷനിൽ വെച്ച് സംഭവിക്കുന്ന രസകരമായ അനുഭവങ്ങൾ സിനിമയിൽ ഉപയോഗിച്ചിരുന്നു എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
കെ.പി.എ.സി ലളിതയും ശങ്കരാടിയും ഒരു സീൻ കിട്ടിയാൽ സ്വയം ഇമ്പ്രോവൈസ് ചെയ്ത് ആ സീൻ മനോഹരമാക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സിനിമ ചെയ്യുമ്പോഴും കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യാനായി ആശയകുഴപ്പം ഉണ്ടാകാറില്ല. ഓരോ കഥാപാത്രങ്ങൾക്കും ഒരു മുഖം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള നടീനടൻമാർ തന്നെ സംബന്ധിച്ചടുത്തോളം തീരാനഷ്ടമാണെങ്കിലും അവരുടെ ആരോഗ്യകാലയളവിൽ അവരെ തന്റെ സിനിമകളിൽ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.