പ്രകാശ് വർമ്മ ഹലോ പറച്ചിൽ പിറന്നതിനെക്കുറിച്ച്
ചില സമയത്ത് ചില മാനറിസങ്ങൾ ലൗഡ് ആയി തോന്നും, ഹലോ അങ്ങനെ തോന്നിയിട്ടില്ല, അധികാരവും ഈഗോയും കലർന്ന ഒന്നാണ് സിഐ ജോർജിന്റെ ഹലോ. ശോഭന മാമും രാജു ചേട്ടനും ഉള്ള സീനിൽ സിഐ ജോർജ് വീട്ടിലേക്ക് വരുന്ന രംഗത്തുള്ള ഡയലോഗ് പറയുന്നതിനിടെയാണ് തരുൺ ചേട്ടാ ഒരു ഹലോ എന്ന് ശോഭന മാമിനെ നോക്കി പറയാമോ എന്ന് ചോദിക്കുന്നത്.
മോഹൻലാലിനെക്കുറിച്ച് പ്രകാശ് വർമ്മ
'ലാലേട്ടന്റെ കൂടെയുള്ള സീക്വൻസുകളിൽ എന്നെ അദ്ദേഹം കൂടുതൽ പ്രോട്ടക്ട് ചെയ്ത അവസ്ഥയാണ് എനിക്ക് തോന്നിയത്. എത്ര ബുദ്ധിമുട്ടുള്ള ആക്ഷൻ ആയിരുന്നാലും, നമുക്ക് ക്യാമറയിൽ വളരെ പവർ തോന്നും, പക്ഷെ ലാലേട്ടൻ എന്റെ ദേഹത്ത് തൊട്ടിട്ടില്ല. എന്നെ പല കാര്യത്തിലും പല സമയത്തും പ്രോട്ടക്ട് ചെയ്ത് പോയിട്ടുണ്ട്. ഇവിടെ നിന്നാൽ മതി, അല്ലെങ്കിൽ ഞാൻ വീഴരുത് എനിക്ക് ഒന്നും പറ്റരുതെന്ന ഫീൽ ലാലേട്ടന് ഉള്ളതായി ഫീൽ ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് അദ്ദേഹം എനിക്ക് ഒരു വല്യേട്ടനാണ്. എന്നെ കെട്ടിപിടിച്ച് ചേർത്ത് നിർത്തിയ ഫീൽ ആണ് എനിക്ക് ഇപ്പോഴും തോന്നിയിട്ടുള്ളത്,'പ്രകാശ് വർമ