പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരിഗണിച്ചവരിൽ ശോഭ സുരേന്ദ്രനുണ്ടായിരുന്നു. അവർ സ്വയം പിൻമാറിയതാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. പാലക്കാട് വലിയ തിരിച്ചടി ഉണ്ടായെന്ന് പറയാനാകില്ല. സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ചകൾ സംഭവിച്ചിട്ടില്ല. ലിസ്റ്റിൽ ശോഭ സുരേന്ദ്രന്റെ പേരും ഉണ്ടായിരുന്നു, അവർ സ്വയം പിന്മാറിയതാണ്. സന്ദീപ് വാര്യർ പോയത് ബിജെപിയെ ഒരുനിലക്കും ബാധിക്കില്ല. ബിജെപിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കുമെന്ന പ്രചാരണങ്ങളൊന്നും ശരിയല്ല. അബ്ദുള്ളകുട്ടി വഴി ബിജെപിക്ക് മുസ്ലിം വിഭാഗവുമായി അടുക്കാനായി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം