ആഗോള സാങ്കേതികവിദ്യാ കമ്പനിയായ സോഹോ കോർപ്പറേഷൻറെ സംസ്ഥാനത്തെ ആദ്യ ഗവേഷണ കാമ്പസ് കൊട്ടാരക്കരയിൽ തുടങ്ങുന്നത് പുതിയ സാധ്യതയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. നോളജ് ഇക്കോണമിയിൽ അധിഷ്ഠിതമായി വലിയ സാധ്യതകളാണ് ഇനി കേരളത്തിന് മുന്നിലുള്ളത്. ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും അനുകൂലമായ സാഹചര്യമുള്ള ഇടം കേരളമാണെന്നും മന്ത്രി ബാലഗോപാൽ. ദ ക്യു അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞത്
വിഞ്ജാനാധിഷ്ഠിതമായ സമൂഹമാണ് കേരളം, പഠനത്തിനും ജോലിക്കുമായി ലോകത്തിന്റെ പല കോണുകളിലേക്ക് പോയ മലയാളികൾ തിരിച്ചുവരുന്നുണ്ട്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതിനാണ് കേരളത്തിന്റെ ഊന്നൽ. കേരളത്തിലെ നിക്ഷേപ അന്തരീക്ഷവും വ്യവസായ അന്തരീക്ഷവും മാറിയിട്ടുണ്ട്.