Videos

ജോജു ചേട്ടനും നിമിഷയുമെല്ലാം കട്ട സപ്പോര്‍ട്ട്  : അഖില്‍ വിശ്വനാഥ് 

വി എസ് ജിനേഷ്‌

അഖില്‍ വിശ്വനാഥ് ചോലയിലേക്കു വരുന്നത് മുടിഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നുവെന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. പതിനെട്ടിനും ഇരുപതിനും ഇടക്കു പ്രായമുള്ളവര്‍ അയച്ചാല്‍ മതി എന്നു നിഷ്‌കര്‍ഷിച്ച കാസ്റ്റിംഗ് കോളിലേക്കാണ് 24 വയസുള്ള അഖില്‍ അപേക്ഷ അയച്ചത്. അതൊരുതരം വേലിചാട്ടമായിരുന്നുവെന്നും ആ വേലിചാട്ടവും അച്ചടക്കമില്ലായ്മയും 'അറിവില്ലായ്മയും' ഒക്കെയാണ് കഥാപാത്രത്തിന് വേണ്ടതുമെന്നും തോന്നിയത് കൊണ്ടാണ് എഴുന്നൂറിലധികം അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റു ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളായി അഖില്‍ മാറിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

തൃശൂര്‍ കൊടകരയിലെ കോടാലി സ്വദേശിയായ അഖില്‍ ആദ്യമായിട്ടായിരുന്നു ഒരു ഓഡീഷന് അപേക്ഷ അയക്കുന്നത്, സെലക്ട് ആയപ്പോള്‍ പാതിരാത്രി തിരുവനന്തപുരത്തെത്തി നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കിടന്നുറങ്ങി, സനല്‍ കുമാര്‍ ശശിധരരന്‍ എന്ന സംവിധായകന്‍ ആരെന്ന് അറിയാതെ മുന്നില്‍ പെര്‍ഫോം ചെയ്ത് കാണിച്ച്, ആദ്യമായി പങ്കെടുത്ത ഓഡീഷനില്‍ തന്നെ സെലക്ട് ആയ അഖില്‍ വിശ്വനാഥ് 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT