BINGE WATCH

‘അമിത ഭാരമേല്‍പ്പിക്കരുത് ‘; സ്ട്രീമിങ്‌ ക്വാളിറ്റി കുറയ്ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്,ആമസോണ്‍ തുടങ്ങിയവയോട് സിഒഎഐ 

THE CUE

നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, വൂട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളോട് വീഡിയോ സ്ട്രീമിങ് ക്വാളിറ്റി കുറയ്ക്കാനാവശ്യപ്പെട്ട് സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സി.ഒ.എ,ഐ ടെലികോം വകുപ്പിനും കത്തയച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം ഹോം ക്വാറന്റൈന്‍, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പൊടുന്നനെ വന്‍ വര്‍ധനവാണുണ്ടായത്. ഇത് സേവന ദാതാക്കള്‍ക്കുമേല്‍ അമിത ഭാരം സൃഷ്ടിച്ചിരിക്കുകയാണ്.

നിലവിലെ ഗൗരവമേറിയ സാഹചര്യം കണക്കിലെടുത്ത് വീഡിയോകളുടെ സ്ട്രീമിങ് നിലവാരം താഴ്ത്തി പ്ലാറ്റ്‌ഫോമുകള്‍ സഹകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഹൈ ഡെഫനിഷനില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനിലേക്ക് സ്ട്രീമിങ് റസല്യൂഷണ്‍ താഴ്ത്തണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പൊടുന്നനെയുണ്ടായ വര്‍ധന ടെലികോം സേവന ദാതാക്കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അമിതഭാരം കുറയ്ക്കാന്‍ കമ്പനികള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. മതിയായ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എയര്‍ടെല്‍ വ്യക്തമാക്കി. റിലയന്‍സ്, ബിഎസ്എന്‍എല്‍ അടക്കമുള്ള കമ്പനികള്‍ പ്രത്യേക വര്‍ക്ക് ഫ്രം ഹോം സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. സേവന ദാതാക്കള്‍ക്ക് മേല്‍ അമിതഭാരമേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ യൂറോപ്പില്‍ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പോലുള്ളവ സ്ട്രീമിങ് നിലവാരം കുറച്ചിട്ടുണ്ട്.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT