Videos

ഇപ്പോള്‍ ആളുകള്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു ചിരിയുണ്ട് | Biju Menon Interview  

മനീഷ് നാരായണന്‍

നാടന്‍ കഥാപാത്രങ്ങളാണ് നേരിട്ട് അറിയുന്നതും ചെയ്യാന്‍ എളുപ്പം സാധിക്കുന്നതെന്നും ബിജു മേനോന്‍. കോട്ടും സ്യൂട്ടും ഉള്ള കഥാപാത്രങ്ങള്‍ മേഡ് അപ്പ് ആണ്.

റിയലിസ്റ്റിക് ബാക്ക് ഡ്രോപ്പിലുള്ള നാടന്‍ കഥാപാത്രങ്ങളാണ് ചെയ്യാനും ഇഷ്ടം. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ സംവൃതാ സുനിലിനെ നായികയായി നിശ്ചയിക്കുന്നതിന് മുമ്പ് സംയുക്തയെ പോലെ ഒരാളെ വേണം ഈ കഥാപാത്രത്തിന് എന്നാണ് സംവിധായകന്‍ പറഞ്ഞത്. സംവൃതാ സുനിലിനെ നായികയാക്കാം എന്ന് തീരുമാനിച്ച ശേഷം അവരോട് ഇക്കാര്യം പറയുന്നത് താനാണെന്നും ബിജു മേനോന്‍. സംവൃതയുടെ റീ എന്‍ട്രിക്ക് പറ്റിയ റോളാണെന്ന് പറയുകയായിരുന്നു.

സംവിധാനം ഭാരിച്ച കാര്യമാണ്. അഭിനയം അല്ലാതെ സംവിധാനം ചെയ്യാന്‍ ആലോചനയില്ലെന്നും ബിജു മേനോന്‍. നായക കഥാപാത്രമാകണമെന്ന് നിര്‍ബന്ധമില്ല. സോളോ ഹീറോ സിനിമകള്‍ വലിയ ബാധ്യതയാണ്. അത്തരം ടെന്‍ഷന്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കാറില്ലെന്നും ബിജു മേനോന്‍ ദ ക്യൂ ഷോ ടൈമില്‍ പറയുന്നു.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT