Auto

ആക്രമണങ്ങളെ തടുക്കാൻ അത്യാധുനിക സുരക്ഷാ കവചവുമായി ബിഎംഡബ്ല്യു X 5 പ്രൊട്ടക്ഷൻ VR6

THE CUE

എ കെ 47 കൊണ്ട് പോലും വെടിവയ്‌ക്കാം.പക്ഷേ  പോറൽപ്പോലുമേൽക്കില്ല ഈ വാഹനത്തിന്. വെടിയുണ്ടകളെയും ബോംബിനെയും വരെ ചെറുക്കാൻ കഴിയുന്ന പുത്തൻ മോഡലുമായി ബിഎംഡബ്ല്യു. കമ്പനിയുടെ ഫിഫ്ത്ത് ജനറേഷൻ  X5 എസ് യുവിയുടെ പുതിയ മോഡലാണ് X5 പ്രൊട്ടക്ഷൻ VR6. അത്യാധുനിക സുരക്ഷാ കവചത്തോടെയുള്ള ഈ വാഹനത്തിന് വെടിവയ്പ്പ്, സ്‌ഫോടനം തുടങ്ങിയ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍  സാധിക്കും.

VR6 എന്നത് വാഹനത്തിന്റെ പ്രൊട്ടക്ഷൻ റേറ്റിങ്ങ് നിലവാരമാണ്. സ്പോർട്ടി യൂട്ടിലിറ്റി വെഹിക്കിൾ ആയ മോഡലിന് സാധാരണ X5 മോഡലിന്റെ രൂപത്തില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ബുള്ളറ്റ് പ്രൂഫ് വാഹന നിരയിൽ ഏറ്റവും ശക്തമായതായിരിക്കും VR6 എന്നാണ് കമ്പനി അവകാശവാദം. എകെ 47 തോക്കില്‍നിന്ന് വരെയുള്ള വെടിയുണ്ടകളും 15 കിലോഗ്രാം ടിഎന്‍ടി സ്‌ഫോടനവും നാല് മീറ്റര്‍ പരിധിയില്‍ വരെ ചെറുക്കാന്‍ കവചിത X5ന് സാധിക്കും.

ബോംബ്, ഗ്രനേഡ് എന്നിവയില്‍ നിന്ന് പവര്‍ട്രെയിന്‍, ഫ്ലോര്‍ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ വാഹനത്തിന്റെ അടിഭാഗത്ത് കട്ടിയേറിയ അലൂമിനിയം സ്പ്ലിന്‍ഡര്‍ ഷീല്‍ഡ് ആവരണമാണ് നൽകിയിരിക്കുന്നത്. 33 എംഎം പോളികാര്‍ബണേറ്റ് ഗ്ലാസുകൾ ആണ് മറ്റൊരു പ്രത്യേകത. വെടിയേറ്റ് ഫ്യുവല്‍ ടാങ്കില്‍ വിള്ളല്‍ വീണാലും ഇന്ധനം ചോരില്ല എന്നതും  ഈ വിള്ളല്‍ സ്വയം ഇല്ലാതാക്കാന്‍ വാഹനത്തിന് സാധിക്കും എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.

X5 പ്രൊട്ടക്ഷന്‍ VR6 മോഡലിന്റെ ആന്തരിക കരുത്ത്  530 പിഎസ് പവറും 750 എന്‍എം ടോര്‍ക്കുമേകുന്ന 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ്.  ജർമ്മൻ കമ്പനിയായ ബിഎംഡബ്ല്യൂവിന്റെ അമേരിക്കയിലെ സ്പാര്‍ട്ടണ്‍ബര്‍ഗ് പ്ലാന്റില്‍ നിന്നാണ് കവചിത X5 പതിപ്പിന്റെയും നിര്‍മാണം നടക്കുക. ഇതു വരെ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT