Auto

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുമോ? സബ്‌സിഡി നീക്കുമെന്ന നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്?

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി നീക്കുമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്? 2030ഓടെ രാജ്യത്തെ 30 ശതമാനം വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കി മാറ്റുമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രീന്‍ മൊബിലിറ്റി കണ്‍വെന്‍ഷനില്‍ മന്ത്രി ഗഡ്കരി നടത്തിയ പ്രസംഗം ഇതില്‍ നിന്നുള്ള യു ടേണ്‍ ആണോ എന്ന സംശയമാണ് ഉയരുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി സബ്‌സിഡി ആവശ്യമാണെന്ന് കരുതുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണച്ചെലവ് പരിഗണിച്ചാണ് ആദ്യഘട്ടത്തില്‍ സബ്‌സിഡി ഏര്‍പ്പെടുത്തിയതെന്നും ഇപ്പോള്‍ ആവശ്യം വര്‍ദ്ധിച്ചതോടെ നിര്‍മാണച്ചെലവും ബാറ്ററി വിലയും കുറഞ്ഞ സാഹചര്യത്തില്‍ സബ്‌സിഡി നിലനിര്‍ത്തേണ്ടതില്ലെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവില്‍ 5 ശതമാനം ജിഎസ്ടിയാണ് വാങ്ങുന്നത്. പെട്രോള്‍ വാഹനങ്ങള്‍ക്ക് 48 ശതമാനം വാങ്ങുമ്പോഴാണ് ഇത്രയും കുറഞ്ഞ നിരക്ക് ഈടാക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ബാറ്ററി വിലയും കുറഞ്ഞിരിക്കുന്നു. സമീപഭാവിയില്‍ തന്നെ മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഇല്ക്ട്രിക് വാഹനങ്ങളുടെയും വില ഒരേ നിരക്കിലാകും. അങ്ങനെയാകുമ്പോള്‍ സര്‍ക്കാരിന്റെ ഇടപെടലിന്റെ ആവശ്യമെന്താണ്? മന്ത്രി ചോദിച്ചു. ജനങ്ങള്‍ കൂടുതല്‍ സബ്‌സിഡികള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന റോഡ് ടാക്‌സ് ഇളവ് നീക്കുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതനുസരിച്ച് ഡല്‍ഹിയില്‍ 10 ശതമാനം വിലക്കിഴിവ് ഈ വാഹനങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇളവ് എടുത്തു കളഞ്ഞതോടെ വില്‍പനയില്‍ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് ഡീലര്‍മാര്‍ അറിയിക്കുന്നത്. സബ്‌സിഡികള്‍ നിലവിലുള്ളപ്പോള്‍ തന്നെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ വില കൊടുക്കേണ്ടി വരുന്നുണ്ട്.

സബ്‌സിഡി ലഭിക്കുമ്പോള്‍ ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം വരെയും ഇരുചക്ര വാഹനങ്ങള്‍ക്ക് 20,000 രൂപ വരെയും വില കുറയാറുണ്ട്. ഈ സബ്‌സിഡി തന്നെയായിരുന്നു ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചതും. കേന്ദ്രമന്ത്രിയുടെ പ്രസ്താവന സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ സ്വാഭാവികമായും ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ദ്ധിക്കും. 2018 മുതല്‍ ടൂ വീലര്‍ വിപണിയില്‍ വിറ്റു പോകുന്ന വാഹനങ്ങളുടെ 5.3 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. കാറുകള്‍ വെറും 2 ശതമാനമേ വരൂ. 2023ലെ ആഗോള തലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആകെ വിറ്റുപോയ കാറുകളില്‍ 20 ശതമാനമേ ഇലക്ട്രിക് കാറുകള്‍ വരൂ. 2023ഓടെ 30 ശതമാനം വാഹനങ്ങല്‍ ഇലക്ട്രിക് ആക്കുകയെന്ന കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം നടക്കണമെങ്കില്‍ ഈ നിരക്കുകള്‍ വര്‍ദ്ധിച്ചേ മതിയാകൂ. ഇതിനിടെ വില വര്‍ദ്ധിക്കുകയാണെങ്കില്‍ ലക്ഷ്യം ഉറപ്പായും നടപ്പാവില്ല.

2030ഓടെ പൂര്‍ണ്ണമായും ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് മാറുകയെന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന വോള്‍വോയുടെ പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഈ വര്‍ഷം 12 ലക്ഷമായി വില്‍പന ഉയര്‍ന്നു. എങ്കിലും പൂര്‍ണ്ണമായും ഇവികളിലേക്ക് മാറുകയെന്ന ലക്ഷ്യത്തിനായി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. ലിഥിയം അയോണ്‍ ബാറ്ററികളുടെ ഉദ്പാദനം വര്‍ദ്ധിക്കുകയും അവയുടെ വിലയില്‍ കുറവുണ്ടാകുകയും ചെയ്താലേ കാര്യങ്ങള്‍ അനുകൂലമാവൂ. ബാറ്ററി സ്വാപ്പിംഗ് പോലെയുള്ള രീതികള്‍ അനുവര്‍ത്തിച്ചാല്‍ ചാര്‍ജിംഗ് സമയം ഒഴിവാക്കാനാകും. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയനുസരിച്ച് മാത്രമേ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുറത്തു കടക്കാനുള്ള ലക്ഷ്യത്തിലേക്ക് പൂര്‍ണ്ണമായി നമുക്ക് കടക്കാനാകൂ.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT