Auto

കാത്തിരിപ്പിന് വിരാമം;ടൊയോട്ട വെല്‍ഫയര്‍ ഈ മാസം വിപണിയിലെത്തും 

THE CUE

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വെല്‍ഫയറിന്റെ അവതരണതിയതി പ്രഖ്യാപിച്ച് ടൊയോട്ട. ആഡംബര എംപിവി ശ്രേണിയിലേയ്ക്ക് ടൊയോട്ട ഇറക്കുന്ന വെല്‍ഫയര്‍ ഈ മാസം 26 ന് വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രീമിയം ഫീച്ചറുകള്‍ക്ക് ഒപ്പം ഹൈബ്രിഡ് എഞ്ചിന്‍ കരുത്തിലാകും വാഹനം വിപണിയില്‍ എത്തുക. അടുത്തിടെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

2018 ലെ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് എന്ന എംപിവിയെ അടിസ്ഥാനമാക്കിയാണ് വെല്‍ഫയര്‍ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം കുറച്ച് സ്‌പോര്‍ട്ടി ഭാവവും ഈ വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നു. ടൊയോട്ട വെല്‍ഫയര്‍ പൂര്‍ണ്ണമായും കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായാകും ഇന്ത്യയിലേക്ക് എത്തിക്കുക. പ്രതിവര്‍ഷം 2,500 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനിക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയായിരിക്കും വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സവിശേഷതകള്‍

2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 178 ബിഎച്പി കരുത്തും 235 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 143 ബിഎച്പി കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോര്‍ പതിപ്പും വെല്‍ഫയറില്‍ ഉണ്ടാകും. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ത്രികോണാകൃതിയില്‍ ഉള്ള ഫോഗ് ലാമ്പ്, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, വലിയ ഗ്രില്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രത്യേകതകള്‍.

ബ്ലാക്ക് ആന്‍ഡ് വുഡന്‍ ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സിവിടി ട്രാന്‍സ്മിഷന്‍ വഴിയാണ് എല്ലാ വീലിലേക്കും പവര്‍ എത്തുന്നത്. പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേയ്ക്ക് വെല്‍ഫയറിനെ ടൊയോട്ട ഇറക്കുമതി ചെയ്യും. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായായിരിക്കും ഇന്ത്യയിലെത്തുക.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT