Auto

ഉടച്ചുവാര്‍ത്ത രൂപവും ഫീച്ചറുകളും, ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് കിംഗ് ഖാന്‍ ; വിലയില്‍ സസ്‌പെന്‍സ്

THE CUE

ഹ്യുണ്ടായ് ക്രെറ്റയുടെ പരിഷ്‌കരിച്ച മോഡല്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ ഷാരൂഖ് ഖാനായിരുന്നു ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയിട്ടുള്ള ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ സെകന്റ് ജനറേഷന്‍ മോഡല്‍ ആകുന്നത്. മാര്‍ച്ച് പകുതിയോടെ പുത്തന്‍ ക്രെറ്റ ഹ്യുണ്ടായി ഷോറൂമുകളിലെത്തും. നിരവധി ആകര്‍ഷകമായ മാറ്റങ്ങള്‍ രണ്ടാം തലമുറ ക്രെറ്റയ്ക്ക് കമ്പനി നല്‍കിയിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ടത്, ഹ്യൂണ്ടായുടെ തന്നെ ഈയടുത്ത് ഇറങ്ങിയ വെന്യൂവിനോടുള്ള സാമ്യതകളാണ്. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, മെലിഞ്ഞ ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവ പുതുതലമുറ ക്രെറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെന്യുവിന്റേതിന് സമാനമായ അലോയി വീലുകള്‍ തന്നെയാണ് ഈ വാഹനത്തിലുമുള്ളത്. എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുത്തന്‍ ടെയ്ല്‍ ലാമ്പും, ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പും വാഹനത്തിന്റെ പിന്‍വശത്തിന് മാറ്റുകൂട്ടും. ബ്ലാക്ക് ഫിനീഷിങ് ബി-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ പുതിയ ക്രെറ്റയുടെ ആകര്‍ഷണങ്ങളാണ്. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്.6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

പുതിയ ക്രെറ്റയില്‍ ബട്ടണുകളും സ്വിച്ചുകളും കുറച്ച്, ഭൂരിഭാഗം ഫംങ്ഷനുകളും കുത്തനെ സ്ഥാപിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം വഴിയാക്കിയിരിക്കുകയാണ്. മാത്രമല്ല വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ പുത്തന്‍ ക്രെറ്റയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ടാം തലമുറ ക്രെറ്റയുടെ വില പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം വിപണിയിലെത്തുമ്പോള്‍ വില വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT