Auto

ഇനി ഇന്ധനം നിറയ്ക്കൽ ഈസി, പെട്രോൾ പമ്പുകളിൽ ഫാസ്റ്റ് ടാഗ് സംവിധാനം

THE CUE

ടോൾ പ്ലാസകളിലേതിന് സമാനമായി വാഹനങ്ങളില്‍ ഒട്ടിക്കാവുന്ന പ്രത്യേക ഫാസ്റ്റ്‌ടാഗുകള്‍ റീചാര്‍ജ് ചെയ്ത് ഇനി മുതല്‍ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം അടിക്കാം.
പമ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാൻ ഈ ആശയം സഹായിക്കുവെന്നാണ് വിലയിരുത്തൽ.
പൊതുമേഖല ബാങ്കകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഫാസ്റ്റ് ടാഗുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഫാസ്റ്റാഗ് ലഭിക്കാന്‍ പണം നല്‍കേണ്ടി വരുമെങ്കിലും ഇടപാടുകള്‍ക്കു സര്‍വീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം. ഗുജറാത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്.

ഒരു ലിറ്റര്‍ പെട്രോളിന്റെ വില മുതല്‍ എത്രരൂപ വേണമെങ്കിലും ഫാസ്റ്റ് ടാഗിലൂടെ റീചാര്‍ജ് ചെയ്ത് നിറയ്ക്കാം. കാറുകളില്‍ ഗ്ലാസിലാണ് ഫാസ്റ്റ‌ടാഗ് ഒട്ടിക്കുന്നതെങ്കിൽ ഇരുചക്ര വാഹനങ്ങളില്‍  പ്രത്യേക രിതിയിലുള്ള ചെറിയ ഫസ്റ്റ്‌ടാഗുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

വാഹന പാര്‍ക്കിങ് ഇടങ്ങളിലും ഇതേ ഫാസ്റ്റാഗ് ഉപയോഗിച്ചു പണമടയ്ക്കാം. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക റീഡിംഗ് യൂണിറ്റ് ഫാസ്റ്റ് ടാഗുകള്‍ റീഡ് ചെയുമ്പോൾ പണം നേരിട്ട് ഡെബിറ്റ് ആകും. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് ഇതുമായി ബന്ധിപ്പിച്ച്‌ ഒറ്റ ഫാസ്റ്റാഗ് ആക്കാനുള്ള നടപടിയും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മൊബൈല്‍ വാലറ്റുകള്‍, അക്ഷയകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്നു ഫാസ്റ്റാഗ് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ജനുവരി ഒന്നുമുതല്‍ ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT