Auto

ഒഖീനാവ പ്രെയിസ് പ്രോ, ഇലക്ട്രിക് സ്കൂട്ടർ നിരയിലെ പുതുതാരം

THE CUE

പുതിയൊരു ഇലക്ട്രിക് സ്കൂട്ടർ കൂടി ഇന്ത്യൻ വിപണിയിൽ എത്തി. ഗുരു ഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒഖീ നാവ കമ്പനിയായ പ്രെയിസ് പ്രോ എന്ന പുത്തൻ ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒഖീനാവയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ i-പ്രെയിസിന് തൊട്ടുതാഴെയായിട്ടായിരിക്കും പുതിയ പ്രെയിസ് പ്രോയുടെ സ്ഥാനം. ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ വില 71,990 രൂപയാണ്.  എക്കണോമി, സ്പോര്‍ട്ട്, ടര്‍ബോ എന്നീ മൂന്ന് റൈഡിങ് മോഡലുകളിലായിരിക്കും പ്രെയ്സ്പോ ഇറങ്ങുക. മുൻ മോഡലുകളിൽ നിന്നും വ്യത്യസ്തമായി പല സവിശേഷതകളും പ്രെയിസ് പ്രോയ്ക്ക് ഉണ്ട്. ആന്റി തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷന്‍, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട് തുടങ്ങിയവ അതിൽ ചിലതാണ്.

എക്കണോമി മോഡില്‍ ഒറ്റചാര്‍ജില്‍ 110 കിലോമീറ്ററും സ്പോര്‍ട്ടില്‍ 88 കിലോമീറ്ററും സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1000 വാട്ട് ബ്രെഷ് ലെസ് വാട്ടര്‍പ്രൂഫ് ഡിസി മോട്ടോറും എടുത്തുമാറ്റാവുന്ന 2kW ലിഥിയം അയേണ്‍ ബാറ്ററിയുമാണ് വാഹനത്തിലുള്ളത്. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി ഉറപ്പു നൽകുന്നു.

എക്കണോമി മോഡില്‍ മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്ററാണ് പരമാവധി വേഗത. സ്പോര്‍ട്ട് മോഡില്‍ 50 മുതല്‍ 60 കിലോമീറ്ററും ടര്‍ബോ മോഡില്‍ 65 മുതല്‍ 70 കിലോമീറ്റര്‍ വേഗപരിധിയിലും സഞ്ചരിക്കാനാകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

ധ്യാൻ വിഷ്ണുവും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ഭീഷ്മർ വരുന്നു, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

'ദേവദൂതൻ' റീ റിലീസ് ജീവിതത്തിൽ ഏറ്റവും അധികം എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യങ്ങളിൽ ഒന്ന്: വിനീത് കുമാർ

'പാൽനിലാ പുഞ്ചിരി'; ഈസ്റ്റ് കോസ്റ്റിന്റെ ഹിറ്റ് പാട്ട് വീണ്ടും, ശ്രദ്ധ നേടി ‘ഭീഷ്മർ’ ഗാനം

ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

വെള്ളാപ്പള്ളിക്ക് എസ്എൻഡിപി നേതൃത്വത്തിലേക്ക് മടങ്ങാനാകുമോ? അയോ​ഗ്യത എന്തുകൊണ്ട്? The Money Maze

SCROLL FOR NEXT