Auto

എം ജി ഡിജിറ്റൽ സ്റ്റുഡിയോ ബംഗളുരു: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഷോറൂമുമായി എംജി മോട്ടോഴ്‌സ്

THE CUE

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഷോറൂമുമായി എം ജി മോട്ടോഴ്സ് രംഗത്ത്.  ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ച എം ജി ഡിജിറ്റൽ സ്റ്റുഡിയോ എന്ന ഷോറൂമിൽ ഒരു വാഹനം പോലും പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. എല്ലാം ഡിജിറ്റലായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.  രാജ്യത്ത് നിലവിലുള്ള ഏക എംജി മോഡൽ ഹെക്ടര്‍ ആണ്.

പുതിയ ഡിജിറ്റൽ ഷോറൂമിലെത്തുന്ന ഉപയോക്താക്കള്‍ക്ക് ഹെക്ടറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമായി അറിയാൻ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓഗ്മെന്റഡ് റിയാലിറ്റി, ഇന്ററാക്ടീവ് വിഷ്വലൈസര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തിലുള്ള ഹ്യൂമണ്‍ റെകഗ്‌നീഷ്യന്‍ സിസ്റ്റം എന്നിവയാണ് ഡിജിറ്റല്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തിന് കരുത്തേകുന്നത്.മുംബൈയിൽ നിന്നുള്ള  എസെന്‍ട്രിക് എന്‍ജിന്‍ എന്ന ടെക് കമ്പനിയുടെ സഹകരണത്തോടെയാണ് എം ജി മോട്ടോഴ്സ് ഈ പുത്തൻ ആശയം സാധ്യമാക്കിയിരിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവിൽ ഉള്ള എം ജി മോഡൽ ഹെക്റ്ററിനെക്കുറിച്ച് അറിയാനും താത്പര്യത്തിനനുസരിച്ച്‌ മോഡല്‍ ബുക്ക് ചെയ്യാനും ഇവിടെ സാധിക്കും. റഗുലര്‍ കാര്‍ ഷോറൂമുകളെക്കാള്‍ വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ് മാത്രമേ ഡിജിറ്റല്‍ ഷോറൂമുകള്‍ക്ക് വരുകയുള്ളുവെന്നും കമ്പനി അധികൃതര്‍ അഭിപ്രായപ്പെട്ടു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT