Auto

മെര്‍സിഡീസ് ജിഎല്‍സി കൂപ്പെ ഫെയ്സ്‌ലിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളിലേക്ക് 

THE CUE

അടുത്ത മാസം മൂന്നിന് പുതിയ പരിഷ്‌കാരങ്ങളോടുകൂടി മെര്‍സിഡീസ് ബെന്‍സ് GLC കൂപ്പെ ഫെയ്സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങും. എസ്യുവി-കൂപ്പെയുടെ എഎംജി ഇതര പതിപ്പിനെ ആദ്യമായാണ് ആഭ്യന്തര വിപണിയിലെത്തിക്കാന്‍ ആഢംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് തീരുമാനിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ജി എല്‍ സി കൂപ്പെ ഫെയ്സ്‌ലിഫ്റ്റിനെ മെര്‍സിഡീസ് അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ചിരുന്നു. പരിഷ്‌ക്കരിച്ച ജി എല്‍ സി കൂപ്പെയ്ക്ക് ഡയമണ്ട് പാറ്റേണ്‍ ഗ്രില്‍, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

പുതിയ തരത്തിലുള്ള എം ബക്‌സ് ഇന്‍ഫോടെയിന്‍മെന്റ് സോഫ്റ്റ്വെയറാണ് മെര്‍സിഡീസിന്റെ ഇന്റീരിയറിലെ മാറ്റങ്ങളില്‍ ഒന്ന്. ഈ സോഫ്റ്റ്വെയര്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നു. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ സ്റ്റാന്‍ഡേര്‍ഡായി മെര്‍സിഡീസ് ബെന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. 9 സ്പീഡ് ഓട്ടോമാറ്റിക്, മെര്‍ക്കിന്റെ 4 മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവ വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി ഉണ്ടാകും. പുതിയ വാഹനത്തിന്റെ വില 55 ലക്ഷം മുതല്‍ 65 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജി എല്‍ സി കൂപ്പെ ഒരൊറ്റ എഞ്ചിന്‍ യൂണിറ്റില്‍ മാത്രമേ പുറത്തിറങ്ങുകയുള്ളൂ. അതേസമയം ഫെയ്സ്‌ലിഫ്റ്റ് ജി എല്‍ സി 300 പെട്രോളിലും ജി എല്‍ സി 300 ഡി ഡീസല്‍ മോഡലിലും ലഭിക്കും.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT