Auto

മാരുതി സുസുക്കിയ്ക്ക് ദുരിതകാലം,വാഹന വിപണിയിലെ പ്രതിസന്ധി രൂക്ഷം

THE CUE

വാഹനവിപണിയില്‍ ദിനംപ്രതി വർധിച്ചു വരുന്ന പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് രാജ്യത്തെ മുന്‍നിര കമ്പനിയായ മാരുതി സുസുകി. കാറുകളുടെ വില കുറച്ചും പ്ലാൻറുകൾ അടച്ചിട്ടും മാന്ദ്യത്തെ ചെറുക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ. അതിന്റെ മുന്നോടിയായി കാറുകൾക്ക് വില കുറച്ചിരിക്കുകയാണ് കമ്പനി.

ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10, സ്വിഫ്റ്റ് ഡീസല്‍, സെലേറിയോ, ബലേനോ ഡീസല്‍, ഇഗ്‌നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ്സ, എസ് ക്രോസ് എന്നീ മോഡലുകളുടെ വിലയാണ് മാരുതി സുസുക്കി  കുറച്ചിരിക്കുന്നത്.  വിവിധ മോഡലുകള്‍ക്ക് ഇപ്പോഴുള്ള പ്രമേഷനല്‍ ഓഫറുകള്‍ക്കു പുറമേയാണ് വിലയിലും ഇളവ് വരുത്തിയിരിക്കുന്നത്. വില കുറച്ചതിലൂടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടാവുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ.

എന്നാൽ വില്‍പ്പന കുത്തനെ കുറഞ്ഞതിനാൽ വിലക്കിഴിവ് മാത്രം കൊണ്ട് പിടിച്ച് നിൽക്കാൻ സാധിക്കാത്തതിനാൽ  രണ്ട്‌ നിര്‍മാണ പ്ലാന്റുകള്‍ കൂടി അടച്ചിടാൻ മാരുതി സുസുക്കി തിരുമാനിച്ചു. ഗുരുഗ്രാമിലെയും മനേസറിലെയും കാര്‍നിര്‍മാണ പ്ലാന്റുകള്‍ രണ്ടുദിവസത്തേക്ക്‌ അടച്ചിടാനാണ്‌ തീരുമാനം.മാരുതിയുടെ ഓഹരിമൂല്യം നാല്‌ ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുകയാണിപ്പോൾ. കാര്‍വില്‍പ്പന കുറഞ്ഞതോടെ അടുത്തിടെ 3000 താല്‍ക്കാലിക ജീവനക്കാരെ മാരുതി പിരിച്ചുവിട്ടിരുന്നു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"പാതിരാക്കുറുക്കൻ" പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു.

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

'ദുരൂഹത'യും ചിരിയും കൈവിടാതെ ചാക്കോച്ചനും ടീമും; മികച്ച പ്രതികരണങ്ങൾ നേടി ഒരു ദുരൂഹ സാഹചര്യത്തിൽ

SCROLL FOR NEXT