Auto

ജിപ്‌സിയുടെ പകരക്കാരന്‍; ‘ജിംനി’ ഇന്ത്യയില്‍ അവതരിപ്പിച്ച് മാരുതി സുസുകി 

THE CUE

ജിംനി എസ്‌യുവിയെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് മാരുതി സുസുകി. ജിപ്‌സിയുടെ പിന്‍ഗാമിയായാണ് ജിംനിയെ വിശേഷിപ്പിക്കുന്നത്. ജപ്പാനില്‍ വില്‍ക്കുന്ന ഷോര്‍ട്ട് വീല്‍ബേസ് കെയ് കാര്‍ പതിപ്പിന് പകരം യൂറോപ്പില്‍ വില്‍ക്കുന്ന ലോംഗ് വീല്‍ബേസ് സുസുക്കി ജിംനി സിയേറയാണ് മാരുതി സുസുക്കി ഇന്ത്യന്‍ നിരത്തുകളിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോംപാക്റ്റ് ഡിസൈനും മികച്ച ഓഫ് റോഡ് കഴിവുകളും ഉള്ള സുസുക്കി ജിംനി ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ്, മാത്രമല്ല സുസുക്കിയുടെ എഞ്ചിനീയറിംഗ് കഴിവുകളെ ഇത് വിശദീകരിക്കുകയും ചെയ്യുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു. വിശ്വസനീയമായ ഡ്രൈവിംഗും കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഉറപ്പുവരുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സുസുക്കി ജിംനി സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടവാഹനമാണ്. പ്രൊഫഷണല്‍ ഉപയോക്താക്കളുടെ പ്രതീക്ഷകളും ആവശ്യകതകളും വിലയിരുത്തിയാണ് ജിംനി വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഉല്‍പ്പന്നത്തോടുള്ള പ്രതികരണം വിലയിരുത്തുന്നതിനായാണ് ഓട്ടോ എക്സ്പോയില്‍ വാഹനം പ്രദര്‍ശിപ്പിച്ചതെന്നും കെനിചി അയുകാവ പറഞ്ഞു.

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ജിംനി പ്രവര്‍ത്തിക്കുന്നത്. 6,000 ആര്‍പിഎമ്മില്‍ 102 പിഎസ് പവറും, 4,000 ആര്‍പിഎമ്മില്‍ 130 എന്‍എം ടോര്‍ക്കും നല്‍കുന്നു. 3395 എംഎം നീളവും 1475 എംഎം വീതിയുമുള്ള ഈ വാഹനത്തില്‍ 2250 എംഎം വീല്‍ബേസാണ് നല്‍കിയിട്ടുള്ളത്. ഓഫ് റോഡുകളെ ഉദ്ദേശിച്ച് നിര്‍മിക്കുന്നതിനാല്‍ ഈ വാഹനത്തിന് 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കുന്നുണ്ട്.

അകത്ത്, ജിംനിയ്ക്ക് തികച്ചും ആധുനികമായ ഒരു ക്യാബിന്‍ ഉണ്ട്. ഇത് ജിപ്‌സിയുടെ ഇന്റീരിയറില്‍ നിന്ന് വളരെ ദൂരെയാണ്. ക്യാബിന്‍ പ്രീമിയത്തിന്റെ രൂപവും ഭാവവും മാത്രമല്ല, സാറ്റലൈറ്റ് നാവിഗേഷന്‍, പവര്‍ സ്റ്റിയറിംഗ്, എയര്‍ കണ്ടീഷനിംഗ്, ചൂടാക്കല്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയ സവിശേഷതകളും ജിംനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം എപ്പോള്‍ ഇന്ത്യന്‍ വിപണിയിലെത്തും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT