Auto

ഥാറിന്റെ പുതിയ മോഡല്‍, പെട്രോള്‍ എന്‍ജിനും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

THE CUE

നിലവിലുള്ള മോഡലിൽ നിന്നും കൂടുതൽ മാറ്റങ്ങൾ വരുത്തിയുള്ള ഥാറിന്റെ പുതിയ മോഡലിനെ വിപണിയിലെത്തിക്കാനൊരുങ്ങി മഹീന്ദ്ര.ഇതിന് മുന്നോടിയായി ഥാർ 2020 മോഡലിന്റെ പരീക്ഷണ ഓട്ടങ്ങൾ തുടങ്ങി കഴിഞ്ഞു. പുതിയ ഥാറിൽ  പെട്രോള്‍ എന്‍ജിനും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മഹീന്ദ്ര എക്സ് യു വി 500 -ല്‍ നല്‍കിയിരുന്ന 140 ബി എച്ച് പി പവറും 320 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ പുതിയ ഥാറിലും ഉണ്ടായിരിക്കുക എന്നാണ് അറിയുന്നത്.  ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും വാഹനം വിപണിയില്‍ എത്തുന്നുണ്ടെന്നാണ് സൂചന.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി സീറ്റ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റീയറിങ് വീല്‍, തുടങ്ങിയ സവിശേഷതകൾ പുതിയ ഥാറിന്റെ ഇന്റീരിയറിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ എന്‍ജിനൊപ്പം വരുന്നത്. ഇപ്പോൾ നിരത്തിലുള്ള  പതിപ്പിനേക്കാള്‍ വീതിയും ഉയരവും കൂടുതലായിരിക്കും പുതിയ മോഡലിന്. മികച്ച ഓഫ്-റോഡിംഗ് അനുഭവം നല്‍കാന്‍ പുതിയ പ്ലാറ്റ്‌ഫോമും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും 2020 ഥാറിന്റെ പ്രത്യേകതയാണ്.  ഥാറിനെ കൂടാടെ ഏകദേശം അഞ്ച് പുതിയ മോഡലുകള്‍ക്കൂടി  വരും മാസങ്ങളില്‍ വിപണിയില്‍ എത്തിക്കാൻ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്.

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

SCROLL FOR NEXT