Auto

ഇന്ത്യന്‍ നിരത്തുകളിലേക്ക് ‘ഇ-ലുഡിക്‌സ്’; ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് മഹീന്ദ്ര 

THE CUE

ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-ലുഡിക്സ് ഇലക്ട്രിക് സ്‌കൂട്ടറിനെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. 50 സിസി ലുഡിക്‌സ് ഐസിഇ സ്‌കൂട്ടറിന്റെ പൂര്‍ണ ഇലക്ട്രിക് പതിപ്പാണ് ഇ-ലുഡിക്‌സ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത ബാറ്ററി സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ എടുക്കും. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയാണ് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. സ്‌കൂട്ടറിന്റെ ഭാരം വെറും 85 കിലോഗ്രാം മാത്രമാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഫ്രണ്ട് വീലില്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇ-ലുഡിക്സ്.സ്‌കൂട്ടറിന് മുന്‍വശത്ത് ഒരു അപ്‌സൈഡ്-ഡൌണ്‍ ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു.

നിലവില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ മഹീന്ദ്ര ടു വീലേഴ്‌സ് ലിമിറ്റഡ് നിര്‍മ്മിക്കുകയും ഫ്രഞ്ച് വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും അവിടെ പൂഷോ മോട്ടോര്‍സൈക്കിള്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ റീട്ടെയില്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. മൂന്ന് കിലോവാട്ട് ബോഷ് ഇലക്ട്രിക് മോട്ടോറാണ് പൂഷോ ഇ-ലുഡിക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലിഥിയം അയണ്‍ ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നു. ഇന്ത്യയില്‍ സ്ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായാണ് ഇ-ലുഡിക്‌സ് അവതരിപ്പിക്കുന്നതെങ്കിലും മികച്ച യാത്രാനുഭവം നല്‍കാന്‍ ഈ വാഹനത്തിന് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം മഹീന്ദ്ര ടൂ വീലേഴ്‌സ് നേരിട്ടാണോ, അതോ പൂഷോയുടെ കീഴിലാണോ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT