Auto

ഇലക്ട്രിക് സൈക്കിളുമായി ജീപ്പ്; വില 4.30 ലക്ഷം 

THE CUE

ജീപ്പ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി. ഈമാസം മുതല്‍ ജീപ്പ് ഓള്‍-ടെറൈന്‍ ഇ-സൈക്കിളിന്റെ ബുക്കിങ് തുടങ്ങും. വില ആരംഭിക്കുന്നത് ഏകദേശം 4.30 ലക്ഷം രൂപയിലാണ്. 750 ഡബ്ല്യു മോട്ടോര്‍, 4.8 ഇഞ്ച് ടയറുകള്‍, ഫയര്‍-ലിങ്ക് സസ്‌പെന്‍ഷന്‍ സംവിധാനം, 10 സ്പീഡ് ഡ്രൈവ്ട്രെയിന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ സൈക്കിള്‍ ജീപ്പ് നിര്‍മ്മിച്ചിരിക്കുന്നത് കൊളറാഡോ ആസ്ഥാനമായുള്ള ഇലക്ട്രിക് മൗണ്ടന്‍ സൈക്കിള്‍ കമ്പനിയായ ക്വിയറ്റ്കാറ്റുമായിചേര്‍ന്നാണ്. മലകയറ്റത്തിനും മറ്റ് ടെറൈന്‍ ആക്റ്റിവിറ്റീസിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സൈക്കിളാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജീപ്പ് ഇ-സൈക്കിള്‍ രണ്ട് വലുപ്പത്തില്‍ ലഭ്യമാക്കും. 17 ഇഞ്ച് മീഡിയം, 19 ഇഞ്ച് ലാര്‍ജ് എന്നിങ്ങനെയാണിത്. കയറ്റിറക്കങ്ങളും താഴ്‌വാരങ്ങളിലെ മികച്ച പ്രകടനവും ഈ വാഹനത്തെ വ്യത്യസ്തമാക്കുമെന്നാണ് ജീപ്പിന്റെ അവകാശവാദം. മുന്‍വശത്ത് വിപരീത ഫോര്‍ക്ക് സസ്പെന്‍ഷന്‍ സജ്ജീകരണവും 150 മില്ലീമീറ്റര്‍ യാത്രയും 120 മില്ലീമീറ്റര്‍ റിയര്‍-വീല്‍ സസ്പെന്‍ഷന്‍ യാത്രയും ഏറ്റവും പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ പോലും മികച്ച ട്രാക്ഷനായിട്ടുമാണ് ഇലക്ട്രിക് സൈക്കിള്‍ സജ്ജീകരിച്ചിരിക്കുന്നത്. ക്ലാസ് 2 ഇ-സൈക്കിളായാണ് ലിസ്റ്റുചെയ്തിരിക്കുന്നത്. അതായത് 20 മൈല്‍ അല്ലെങ്കില്‍ 32 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് സൈക്കിളിന് സാധിക്കും. 64 കിലോമീറ്റര്‍ മൈലേജ് ലഭ്യമാകും.

2020 ജൂണില്‍ മാത്രമേ സൈക്കിള്‍ ഇന്ത്യയില്‍ എത്തുകയുള്ളുവെന്നാണ് അറിയുന്നത്. 5,899 ഡോളര്‍ വിലയുള്ള ട്രെക്ക്, സ്പെഷ്യലൈസ്ഡ് തുടങ്ങിയ നിര്‍മ്മാതാക്കളില്‍ നിന്നുള്ള മറ്റ് പ്രീമിയം ഓഫറുകളിലാണ് ജീപ്പ് ഇ-സൈക്കിളിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT