Auto

പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ 30 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ ഉപയോഗിച്ചാല്‍ അധികനികുതി

THE CUE

കേരളത്തില്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിടിമുറുക്കാനൊരുങ്ങി ഹൈക്കോടതി. പുതുച്ചേരിയിലും മറ്റും രജിസ്റ്റര്‍ചെയ്ത ആഡംബര വാഹനങ്ങള്‍ വര്‍ഷത്തില്‍ 30 ദിവസമെങ്കിലും തുടര്‍ച്ചയായി കേരളത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ ആകെ നികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്ന് ഹൈക്കോടതി. ഒറ്റത്തവണയായി ആജീവനാന്തനികുതി ഈടാക്കുന്നത് നിയമപരമല്ലെന്നും ജസ്റ്റിസ് എസ്.വി. ഭട്ടി വ്യക്തമാക്കി.ഇത്തരം വാഹനങ്ങള്‍ ഒറ്റത്തവണയായി ആജീവനാന്ത നികുതി അടയ്ക്കണമെന്നും റജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്നുമുള്ള നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കി.

ഒറ്റത്തവണ നികുതിയും മറ്റും ആവശ്യപ്പെട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട 88 ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എസ്. വി. ഭട്ടിയുടെ ഉത്തരവ്

ഒറ്റത്തവണ നികുതിയും മറ്റും ആവശ്യപ്പെട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട 88 ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എസ്. വി. ഭട്ടിയുടെ ഉത്തരവ്. മുന്‍പ്, ഇതരസംസ്ഥാന റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ 30 ദിവസത്തിലേറെ സംസ്ഥാനത്ത് ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 1500 രൂപ അടയ്ക്കണം എന്നായിരുന്നു വ്യവസ്ഥ 2018ല്‍ ആജീവനാന്ത നികുതിയുടെ 15ല്‍ ഒന്ന് അടയ്ക്കണമെന്നു സംസ്ഥാനം നിയമഭേദഗതി കൊണ്ടുവന്നു. നിയമഭേദഗതി കേന്ദ്ര നിയമത്തിനു വിരുദ്ധമല്ലെന്നു കോടതി വ്യക്തമാക്കി.

ഉടമകള്‍ക്കു വീണ്ടും അധികൃതരെ സമീപിക്കാന്‍ അവസരം നല്‍കണം. വാഹനങ്ങള്‍ കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഉടമകള്‍ക്കു നാലാഴ്ചക്കകം അധികൃതരെ അറിയിക്കാം. വാഹന ഉടമകളുടെ വിശദീകരണം കൂടി പരിഗണിച്ച് ഒരു മാസത്തിനകം അധികൃതര്‍ തീരുമാനമെടുക്കണം.നികുതി നിശ്ചയിക്കുമ്പോള്‍ നിയമഭേദഗതിക്കു മുന്‍പും ശേഷവുമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നു പറഞ്ഞ കോടതി വാഹനങ്ങള്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യാനോ ആജീവനാന്ത നികുതി അടയ്ക്കാനോ ആരെയും നിര്‍ബന്ധിക്കരുതെന്നും തിരിച്ചറിയല്‍ രേഖകളിലെ വിലാസം മാത്രം നോക്കി വാഹനം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉടമകളെ സമ്മര്‍ദ്ദം ചെലുത്തുകയോ പാടില്ല എന്നും കോടതി വ്യക്തമാക്കി.

30 ദിവസംമുതല്‍ 12 മാസംവരെയുള്ള ഉപയോഗത്തിന് വര്‍ഷം 1500 രൂപ അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. അടുത്തിടെ നിയമഭേദഗതിയിലൂടെ ഇത് ആജീവനാന്തനികുതിയുടെ പതിനഞ്ചില്‍ ഒരുഭാഗമാക്കി. ആഡംബരവാഹനങ്ങള്‍ക്ക് വിലയുടെ 20 ശതമാനമാണ് കേരളത്തില്‍ ആജീവനാന്തനികുതി.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT