Auto

ഹീറോ സ്പ്ലെൻഡർ ഐ-സ്മാർട്ട്: രാജ്യത്തെ ആദ്യ ബി എസ് 6 ടൂ വീലർ

THE CUE

ഹോണ്ടയെ പിന്തള്ളി ഇന്ത്യയിലെ ആദ്യത്തെ  ബിഎസ് 6 ഇരുചക്ര വാഹനമെന്ന ബഹുമതി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് സ്വന്തമാക്കി. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ സ്ഥാപനമായ ഹരിയാനയിലെ  ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി സെന്ററില്‍നിന്നാണ് ഹീറോയുടെ ടു വിലറിന്  ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

ജയ്പുരില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ ഗവേഷണ കേന്ദ്രത്തിലാണ് സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് ബിഎസ് 6 പാലിക്കുന്നതിന് വേണ്ട പ്രക്രിയ നടത്തിയത്. എന്നാൽ ഈ ഐ-സ്മാര്‍ട്ട് ബിഎസ് 6 വേര്‍ഷന്‍ എപ്പോള്‍ വിപണിയിലെത്തിക്കുമെന്ന് ഹീറോ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടൻ തന്നെ പ്രതിക്ഷിക്കാം എന്ന സൂചനയാണ് കമ്പനി വൃത്തങ്ങൾ നൽകുന്നത്.

2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിൽ വരുന്നത്. എന്നാൽ വളരെ നേരത്തെ തന്നെ ഹീറോ ബി എസ് 6 പാലിക്കുന്ന ആദ്യ വാഹനം പ്രഖ്യാപിച്ച് എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

വരും നാളുകളിൽ ഹീറോ മോട്ടോകോര്‍പ്പ് കൂടുതല്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റുമെന്നും റിപ്പോർട്ടുണ്ട്.

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT