Travelogue

വിസയില്ലാതെ ചെലവ് കുറഞ്ഞൊരു യാത്ര നടത്താം വിയറ്റ്‌നാമിലേയ്ക്ക് 

THE CUE

കാടും മേടും താഴ്‌വരകളും ദ്വീപുമടക്കം കാഴ്ച്ചകളുടെ വിരുന്നൊരുക്കുകയാണ് വിയറ്റ്‌നാം. യുദ്ധകെടുതിയുടെ തീരാവേദനകള്‍ പേറുന്ന പഴയ നാടല്ല ഇന്ന് വിയറ്റ്‌നാം. ലോക ജനതയ്ക്ക് മുന്നില്‍ ഒരു കണ്ണീര്‍ തുള്ളിയായിരുന്ന വിയറ്റ്‌നാമിന്റ മുഖഛായ ഏറെ മാറിയിരിക്കുന്നു. ഇന്ന് ലോക സഞ്ചാര ഭൂപടത്തിലെ മികച്ച വിനോദ കേന്ദ്രങ്ങളില്‍ ഒന്നാണ് വിയറ്റ്‌നാം എന്ന സുന്ദര ഭൂമി.

ദ്വീപുകളുടെ സൗന്ദര്യമാണ് വിയറ്റ്‌നാമിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ ഘടകം.മനോഹരമായ നിരവധി ദ്വീപുകളുണ്ട് ഇവിടെ. കാടും ഗ്രാമങ്ങളും മണല്‍പ്പരപ്പും പുല്‍മേടുകളുമായി ഓരോ ദ്വീപുകളും വ്യത്യസ്തമാണ്. വിയറ്റ്‌നാമിലെത്തിയാല്‍ ഒഴിവാക്കാതെ കാണേണ് ചിലതുണ്ട്.

ഹാലോങ് ബേ

ഹോളിവുഡ് ചിത്രം അവതാറിലെ മലനിരകള്‍ ഓര്‍ക്കുന്നുണ്ടോ.ഹാ ലോങ് ബേയില്‍ എത്തിയാല്‍ നിങ്ങള്‍ക്കത് നേരിട്ട് കാണാം. മഴക്കാടുകളാല്‍ മൂടപ്പെട്ട ഹാലോങ് ബേ ഏതാണ്ട് 1600 ഓളം ദ്വീപുകളുടെ സംഗമ സ്ഥാനമാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സ്‌കൂബാ ഡൈവിംഗും ട്രക്കിംഗുമെല്ലാം ആവോളം ആസ്വദിക്കാം.അനന്തമായി പരന്നു കിടക്കുന്ന ജലപരവതാനിക്കിടയില്‍ തലയുയര്‍ത്തി പച്ചപ്പോടെ നില്‍ക്കുന്ന മലനിരകള്‍ ഇവിടെ കാണാം.

ഹാനോയി

വിയറ്റ്‌നാമിന്റ തലസ്ഥാന നഗരമാണ് ഹാനോയി. തനത് ഏഷ്യന്‍ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഹാനോയി, വാസ്തുശില്‍പ്പ കലയ്ക്ക് പ്രശസ്തമാണിന്നും. ചൈനയുടെയും ഫ്രാന്‍സിന്റെയും സ്വാധീനം ഹാനോയില്‍ കാണാനാകും. നിരവധി ക്ഷേത്രങ്ങളുടെ കൂടി നഗരമാണ് ഹാനോയ്. പഴമയുടെ ഭംഗി പേറുന്ന യുദ്ധ ശേഷമുള്ള പുതിയ മുഖമാണ് ഹാനോയിക്ക്. സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതും ഈ ക്ഷേത്രങ്ങളുടെ അളവറ്റ ഭംഗി തന്നെയാണ്.

സ പ

ദ്വീപുകളില്‍ നിന്ന് വിഭിന്നമായി ട്രക്കിങ്ങ് ആസ്വദിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിയറ്റ്‌നാമിലെ ഇടമാണിത്. പച്ച പുതച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും താഴ്‌വരകളും ഏതൊരു വ്യക്തിയുടേയും മനസ് നിറയ്ക്കും. വിയറ്റ്‌നാമിലെ ഏറ്റവും പൊക്കമുള്ള മല നിലകളും ഈ പ്രദേശത്താണുള്ളത്.

ഭക്ഷണപ്രിയരുടെ സ്വര്‍ഗ്ഗമാണ് വിയറ്റ്‌നാം എന്നു വേണമെങ്കില്‍ പറയാം. ഇവിടുത്തെ തെരുവുകളില്‍ ലഭിക്കാത്ത രുചി വൈവിധ്യങ്ങള്‍ ഇല്ല. മാത്രമല്ല ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പി കിട്ടുന്നതും വിയറ്റ്‌നാമിലാണെന്ന് പറയാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരാണ് ഈ രാജ്യം. ഇവിടെ ഒരു ഇന്ത്യന്‍ രൂപക്ക് 353 വിയറ്റ്‌നാം കറന്‍സിയാണ് വിനിമയമൂല്യം. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന ഇന്ത്യക്കാര്‍ക്ക് രാജാക്കന്‍മാരെ പോലെ വിലസാം.

ചുറ്റിയടിക്കല്‍ ബൈക്കിലാക്കാം

അതെ, ഇവിടെ വളരെ ചെറിയ നിരക്കില്‍ ബൈക്കുകള്‍ വാടകയ്ക്ക് ലഭിക്കും. വിയറ്റ്നാം മുഴുവന്‍ കറങ്ങാന്‍ ഈ ബൈക്ക് തന്നെ ധാരാളം. ഇവിടുത്തെ ടാക്‌സി ചാര്‍ജ് കൂടുതല്‍ ആയതിനാല്‍ ബൈക്കിനെ ആണ് വിദേശികള്‍ പോലും ആശ്രയിക്കുന്നത്. അല്ലെങ്കില്‍ പൊതുഗതാഗതം ഉപയോഗിക്കാം. ബസ്, ബോട്ട് സര്‍വീസ് മുതലായവ വളരെ ചെലവ് കുറഞ്ഞവയാണ്. ഇവയിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് വേറിട്ട അനുഭവമായിരിക്കും.

താമസം, ഭക്ഷണം, ഷോപ്പിങ്

താമസിക്കാന്‍ നല്ലത് ഹോസ്റ്റലുകള്‍ ആണ്. ഇന്നും വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യമായതിനാല്‍ ഹോട്ടലുകള്‍ താരതമ്യേന ചെലവേറിയതാണ്. മാത്രമല്ല ദിവസത്തിന്റെ മുക്കാല്‍ പങ്കും നിങ്ങള്‍ പുറത്തായതിനാല്‍ അധികം ചെലവില്ലാത്ത റൂമുകള്‍ തന്നെയാണ് നല്ലത്. പിന്നെ ഭക്ഷണം, വിയറ്റ്‌നാമില്‍ ചെന്നാല്‍ ആഹാരത്തിന് ഒരു മുട്ടുമുണ്ടാകില്ല.ഏത് മുക്കിലും മൂലയിലും വിവിധ തരത്തിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുമായി ഭക്ഷണശാലകള്‍ റെഡിയാണ്. അതുപോലെ തന്നെയാണ് ഷോപ്പിംഗും. നമ്മുടെ രൂപയുടെ വിലയറിയണമെങ്കില്‍ ഇവിടെയെത്തി ഷോപ്പിംങ് നടത്തി യാല്‍ മതി. ഉപ്പ് തൊട്ട് അങ്ങോട്ട് എന്തും ലഭിക്കും ഇവിടുത്തെ മാര്‍ക്കറ്റില്‍ അതും നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ.

വീസ

ഇന്ത്യക്കാര്‍ക്ക് വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല. വിസ ഓണ്‍ അറൈവല്‍ പ്രകാരം വിനോദസഞ്ചാരത്തിന്റെ ഭാഗമായി വിയറ്റ്‌നാം സന്ദര്‍ശിക്കാം. പക്ഷേ നേരത്തെ എടുക്കണം എന്നു മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ വലിയ മുതല്‍മുടക്കില്ലാതെ ആസ്വദിച്ചു കാണാന്‍ കഴിയുന്ന രാജ്യമാണ് വിയറ്റ്‌നാം. ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരകാഴ്ചകളുമൊക്കെയായി ഒരു തകര്‍പ്പന്‍ യാത്ര തന്നെയായിരിക്കും വിറ്റ്‌നാമിലേയ്ക്ക് ഉള്ളത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT