Travelogue

അഴകിന്റെ താഴ് വാരത്തിലേക്ക്, അരക്കിന്റെ സൗന്ദര്യം ആസ്വദിക്കാം

THE CUE

പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിറപ്പകിട്ടാര്‍ന്ന കുന്നിന്‍മേടുകളും താഴ്വരകളും. മിക്ക തെലുങ്ക് സിനിമകളുടേയും ഇഷ്ട ലൊക്കേഷനായ അരക്ക് എന്ന സുന്ദരയിടത്തെക്കുറിച്ചാണ് പറയുന്നത്. വിശാഖ പട്ടണത്തിനു 114 കിലോമീറ്റര്‍ അകലെയായി ഒറിസയുടെ അതിരുകള്‍ക്ക് സമീപമാണ് അരക്കു താഴ്വരയുടെ സ്ഥാനം. ജൈവ വൈവിധ്യത്തിന് പേര് കേട്ട അനന്ത ഗിരി,സുങ്കരി മേട്ട റിസര്‍വ് വനങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

പലവിധ ചുരങ്ങളിലൂടെ ഉള്ള അരക്കിലേക്കുള്ള യാത്രയില്‍ റോഡിനിരുവശത്തും നിബിഡ വനങ്ങളാണ്. ഈ സ്ഥലം ട്രെക്കിംങിന് വളരെ അനുയോജ്യമായതാണ്. അരക്കിലേക്കുള്ള വഴിയില്‍ 46 ഓളം ടണലുകളും പാലങ്ങളും ഉണ്ട്. ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍ വശ്യമാര്‍ന്ന മറ്റൊരു കാഴ്ചയാണ്. കാപ്പിയുടെ മനം മയക്കുന്ന സുഗന്ധം അരക്കു പ്രദേശമാകെ പരന്നു കിടക്കുന്നു .

പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവു ചൂടില്‍ നിന്നും മാറി തണുപ്പിന്റ കുളിരണിഞ്ഞ നാട്, തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്ന പേരിലും പ്രശസ്തമാണ് അരക്ക് വാലി. സമുദ്ര നിരപ്പില്‍ നിന്നും 600 മീ. മുതല്‍ 900 മീ.വരെ ഉയരത്തിലാണ് അരക്കു താഴ്വര സ്ഥിതി ചെയ്യുന്നത്.

കാപ്പിത്തോട്ടങ്ങളുടെ മനോഹാരിതയും ചുരങ്ങളില്‍ നിന്നുള്ള ഇറക്കവും കയറ്റവുമൊക്കെ സഞ്ചാരികള്‍ക്ക് അനന്യമായ ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരങ്ങളിലൂടെയുള്ള യാത്രയില്‍ റോഡിനിരുവശവും നിബിഡവനമാണ്.

ട്രൈബല്‍ മ്യൂസിയം,ടൈഡ,ബോറ കേവ്‌സ്,സംഗദ വാട്ടര്‍ഫാള്‍,പദ്മപുരം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിങ്ങനെ കാഴ്ചകള്‍ ഒത്തിരിയുണ്ടിവിടെ.

അനന്തഗിരിയെന്ന സൗന്ദര്യം. മാഹിപ്പിക്കുന്ന ഹില്‍സ്റ്റേഷനാണ് അനന്തഗിരി. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും അനന്തഗിരിയുടെ ഭംഗി അറിയണം. അരകുവാലിയില്‍ നിന്ന് ഏതാണ്ട് 17 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്ന അനന്തപുരിയിലെ മുഖ്യ ആകര്‍ഷണം സൂര്യോദയവും സൂര്യാസ്തമനവും ഒരു പോലെ ദൃശ്യമാവുന്ന കുന്നുകളാണ്.

ഗലികൊണ്ട വ്യൂ പോയിന്റ്

അരകുവാലിയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കണമെങ്കില്‍ ഗലികൊണ്ട വ്യൂ പോയന്റില്‍ എത്തിച്ചേരണം. പ്രകൃതിയൊരുക്കിയ സുന്ദരഭൂമിയാണിവിടം. പര്‍വ്വതനിരകളും പച്ചപ്പുനിറഞ്ഞ കാഴ്ചയുമാണ് പ്രധാന ആകര്‍ഷണം. ഇവിടെ നിന്ന് കാണുന്ന കാഴ്ച്ചയ്ക്ക് പേരിട്ട് നിര്‍വചിക്കാനാവില്ല.

വര്‍ഷത്തിലുടനീളം ഭേദപ്പെട്ട കാലാവസ്ഥയാണിവിടെ. വേനല്‍ക്കാലത്തും ശീതകാലത്തുമെല്ലാം തന്നെ താപനിലയില്‍ അധികം മാറ്റം വരുത്താതെ സുഖകരമായ കാലാവസ്ഥ ഇവിടം യാത്രികര്‍ക്ക് ഉറപ്പു നല്‍കുന്നു. എങ്കിലുംശീതകലമാണ് ഇവിടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സമയം. കാനന സഞ്ചാരത്തിനും പാറ കയറ്റം,ട്രെക്കിംഗ് തുടങ്ങി വിവിധ വിനോദങ്ങള്‍ക്കും അനുയോജ്യമായ സമയമാണത്.

അരക്കിലും അരക്കു താഴ്വരയിലുമായി പ്രധാനമായും രണ്ടു റെയില്‍വേ സ്റ്റേഷനുകളുണ്ട്. വിശാഖ പട്ടണത്തു നിന്നും ഇവിടേക്ക് ദിവസേന ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 996 മീറ്റര്‍ ഉയരത്തില്‍ ബ്രോഡ് ഗേജ് ലൈനോട് കൂടി ശിമിലിഗുഡ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. ഇവിടേയ്ക്കുള്ള ട്രെയിന്‍ യാത്രയും അതി മനോഹരമാണ്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT