Tech

വിൻഡോസ് കമ്പ്യൂട്ടറുകൾ ലോകവ്യാപകമായി പണിമുടക്കി; വിമാന സർവീസുകളും ബാങ്കിംഗ് സേവനങ്ങളും അവതാളത്തിൽ

ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് കമ്പ്യൂട്ടറുകൾ പണിമുടക്കി. കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (BSOD) എറർ മുന്നറിയിപ്പാണ് കാണിക്കുന്നത്. വിൻഡോസ് തകരാർ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. വിമാനകമ്പനികൾ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്. സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങിയ കമ്പനികളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്. സാങ്കേതിക തകരാറാണ് ബുക്കിംഗ് നിർത്താൻ കാരണമെന്ന് കമ്പനികൾ അറിയിച്ചിരിക്കുന്നത്. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിഷയത്തിൽ മൈക്രോസോഫ്റ്റിന്റെ പ്രതികരണം. വാണിജ്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകളിലാണ് തകരാർ ബാധിച്ചേക്കുന്നത്. വിൻഡോസ് പണിമുടക്കിയപ്പോളേക്കും വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. എക്സിൽ പോസ്റ്റുകളും കമ്പ്യുട്ടറുകളിലെ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറർ ചിത്രങ്ങളും നിറഞ്ഞു.

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

കാർബണ്‍ ആദ്യം ഷൂട്ട് ചെയ്ത് തുടങ്ങിയത് സിനിമയില്‍ കാണുന്ന സിബിയുടെ സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടല്ല: ഫഹദ് ഫാസില്‍

സ്വന്തം പടത്തിന്‍റെ ട്രെയിലര്‍ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയിരുന്നു; ലോകയെക്കുറിച്ച് നസ്ലെന്‍

SCROLL FOR NEXT